അട്ടപ്പാടിയിലെ ശിശു മരണം; അടിയന്തര നടപടി വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് കാരണം വീണ്ടും ശിശുമരണം ഉണ്ടായത് ഉത്കണ്ഠ സൃഷ്ടിക്കുന്നുവെന്നും അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യാഥാര്‍ഥ്യ ബോധത്തോടെയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പട്ടികജാതി-പട്ടികവര്‍ഗക്ഷേമമന്ത്രി എ.കെ.ബാലന് കത്ത് നല്‍കി.
അട്ടപ്പാടിയിലെ ഗര്‍ഭിണികളിലും ശിശുക്കളിലും ഉള്ള പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായി ഫലം കണ്ടില്ലെന്നാണിത് തെളിയിക്കുന്നത്. പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന ലക്ഷക്കണക്കിന് രൂപ പാഴായിപ്പോവുകയാണ്.
ഈ വര്‍ഷം പോഷക കുറവ് കാരണം നാലാമത്തെ കുട്ടിയാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ നിരവധി കുട്ടികള്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഷോളയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ 567 കുട്ടികളില്‍ 110 പേര്‍ക്കും പോഷകാഹാരക്കുറവ് കാരണം വിളര്‍ച്ച ബാധിച്ചതായാണ് കണ്ടെത്തിയത്. ഇത് തികച്ചും നിരാശാജനകവും ഉല്‍ക്കണ്ഠാ ജനകവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."