സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ്
എറണാകുളം: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് റാപ്പര്‍ വേടനെതിരെ കേസ്. 'ആസാദി പാട്ടും പ്രതിഷേധവും' പരിപാടിയുമായി ബന്ധപ്പെട്ടാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഗതാഗതം തടസ്സമുണ്ടാക്കി എന്ന് പറഞ്ഞാണ് നീക്കം. കൊച്ചി പനമ്പള്ളി നഗറിലുള്ള സെന്‍ട്രല്‍ പാര്‍ക്കില്‍ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തില്‍ സി.ജെ.പി അനുകൂല പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
കണ്ടാല്‍ അറിയാവുന്ന 99 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അനുവാദം ഇല്ലാതെയാമ് പരിപാടി നടത്തിയതെന്നും പൊലിസ് ചൂണ്ടിക്കാട്ടി. പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലിസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് പരിപാടി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
rapper vedan has been booked by ernakulam south police over the azadi song and protest event held at panampilly nagar, alleging traffic obstruction and conducting the programme without permission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."