കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ 2014 മുതലുള്ള ബിരുദ റെഗുലർ പരീക്ഷകളിൽ 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി അക്കൗണ്ടന്റ് ജനറലിന്റെ പെർഫോമൻസ് ഓഡിറ്റിൽ കണ്ടെത്തി. ഇതിൽ ബി.എസ് സി വിഭാഗത്തിൽ ഒരു രജിസ്റ്റർ നമ്പറിൽ മോഡറേഷൻ മാർക്ക് തിരുത്തി ശരിയാക്കി നൽകുകയും 93 കേസുകളിൽ അർഹതയില്ലാത്തവർക്ക് മോഡറേഷൻ നൽകി വിജയിപ്പിക്കുകയും ചെയ്തു.
35 പേർക്ക് പുനർമൂല്യനിർണയ മാർക്ക് നൽകിയശേഷവും 130 കേസുകളിൽ ഗ്രേസ് മാർക്ക് നൽകിയതിനു ശേഷവും 93 പേർക്ക് എഡിറ്റ് ആഫ്റ്റർ ഫൈനലൈസേഷനു ശേഷവും യോഗ്യതയില്ലാത്ത മോഡറേഷൻ മാർക്ക് നൽകിയതായും കണ്ടെത്തിയിരുന്നു. ബി.എസ് സി വിഭാഗത്തിൽ 93 വിദ്യാർഥികൾക്ക് മോഡറേഷൻ മാർക്കുകൾ തെറ്റായാണ് നൽകിയത്. എന്നാൽ, ക്ലറിക്കൽ പിഴവുകൾ കാരണമാണ് ഈ അപാകതകൾ ഉണ്ടായതെന്നാണ് ടാബുലേഷൻ വിഭാഗത്തിൻ്റെ വിശദീകരണം.
ബിരുദ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയ ഭൂരിഭാഗം പേരും നിലവിൽ ഉന്നത പഠനം നടത്തുകയോ വിവിധ ജോലികളിൽ ഏർപ്പെടുകയോ ചെയ്തവരാണ്. അതിനാൽ, തെറ്റായി നൽകിയ മോഡറേഷൻ മാർക്കുകൾ പിൻവലിക്കുന്നത് പാസായ പേപ്പറുകൾ തോൽക്കുന്നതിന് കാരണമാകുമെന്നതിനാൽ, നിലവിൽ ബിരുദം പൂർത്തിയാക്കിയവരെയും അല്ലാത്തവരെയും ദോഷകരമായി ബാധിക്കുമെന്നാണ് ബി.എസ് സി സെക്ഷൻ്റെ വിശദീകരണം.
നിയമവിരുദ്ധമായി മോഡറേഷൻ മാർക്ക് നൽകി വിജയിപ്പിച്ച നടപടി ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ഇടതു സിൻഡിക്കേറ്റിൻ്റെ കാലത്തെ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശം. ഈ മാസം 29,30 തിയ്യതികളിലെ സിൻഡിക്കേറ്റ് യോഗം നിയമവിരുദ്ധ മോഡറേഷൻ മാർക്ക് കാര്യങ്ങൾ ചർച്ച ചെയ്യാനിരിക്കുകയാണ്.
An audit by the Accountant General (AG) has revealed major irregularities at Calicut University, where 498 students were allegedly granted unauthorized moderation marks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."