HOME
DETAILS
MAL
2017ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 50 കോടിയിലെത്തുമെന്ന് ഗൂഗിള്‍
backup
February 21 2016 | 17:02 PM
ഇന്റര്നെറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പലഭാഗത്തും നടക്കുന്നതിനിടെ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം എത്രത്തോളം വളരുന്നുണ്ടെന്ന കണക്കുകള്‍ പ്രവചിച്ച് ഗൂഗിള്‍. 2017 ഓടെ ഇന്ത്യയിലെ 50 കോടി ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.
മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലാണ് ഗണ്യമായ വര്‍ധനവുണ്ടാകുന്നത്. ഇപ്പോള്‍ 35 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളായിട്ടുള്ളത്. ഇതില്‍ 15.2 കോടി ജനങ്ങളും മൊബൈല്‍ ഫോണിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത് 2017 ല്‍ വന്‍വര്‍ധനയുണ്ടാകും. ഏതാണ്ട് 400 കോടി ജനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാവും.
മാധ്യമപ്രവര്‍ത്തകര്‍ക്കായി വോക്സ് ഫൗണ്ടേഷന് നടത്തിയ ശില്പശാലയില് ഗൂഗിള്‍ ഇന്ത്യയുടെ സെര്‍ച്ച് ക്വാളിറ്റി മേധാവി ആശിഷ് കാല്സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റ് മേഖലയില്‍ വരുന്ന 5-8 മാസത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് ഗൂഗിള്‍ കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."