അരൂര്‍-അരൂക്കുറ്റി പാലത്തിലെ വിളക്കുകള്‍ പ്രകാശിപ്പിക്കും
പൂച്ചാക്കല്‍: ഇരുട്ടിലായ അരൂര്‍ അരൂക്കുറ്റി പാലത്തില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള ജോലികള്‍ ആരംഭിച്ചു.പഴയ വിളക്കുകളും പോസ്റ്റുകളും മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.കാഴ്ച വസ്തുവായി പാലത്തില്‍ നില്ക്കുന്ന സോഡിയം വേപ്പര്‍ ലാമ്പുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുംപാലത്തിലെ വിളക്കുകള്‍ അടിയന്തിരമായി അരൂര്‍ പഞ്ചായത്ത് പ്രകാശിപ്പിക്കണമെന്നും അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
അരൂര്‍ പഞ്ചായത്തിന്റെ അധീനതയിലാണ് പാലത്തിലെ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചുമതല.എന്നാല്‍, ഒരു വഷര്ക്കാലമായി ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ ഇരുട്ടിലാണ് പാലം. പൊതുമരാമത്ത് വകുപ്പ് ആണ് സോഡിയം വേപ്പര്‍ ലാമ്പുകള്‍ പാലത്തില്‍ സ്ഥാപിച്ചത്.എന്നാല്‍,ഇത് പ്രവര്‍ത്തിപ്പിക്കണ്ട ചുമതല അരൂര്‍ പഞ്ചായത്തിനാണ്.പാലം ഇരുട്ടിലായത് മൂലംവാഹനാപകടങ്ങളും,സാമൂഹിവിരുദ്ധരുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. കൂടാതെ പാലത്തിലൂടെ രാത്രികാലങ്ങളില്‍ മാലിന്യം കായലിലേക്ക് തള്ളുന്നതും പതിവായിരിക്കുകയാണ്.പുലര്‍ച്ചേ നൂറ് കണക്കിന് ആളുകളാണ് പാലത്തിലൂടെ നടക്കാനായി എത്തുന്നത്.
പാലം ഇരുട്ടായതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.ഈ അവസ്ഥ കണക്കിലെടുത്ത് അരൂര്‍ ഗ്രാമ പഞ്ചായത്ത് എത്രയും വേഗം പാലത്തില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."