സ്പീഡ് കൂടിയാല്‍ ഇനി കാര്‍ വെറുപ്പിക്കും...
80... 90... 100 എന്ന് സ്പീഡോമീറ്ററില്‍ നോക്കി രസിച്ച് ഇനി പായാമെന്ന് വിചാരിക്കേണ്ട. കാരണം കാറിന്റെ വേഗത 80 കിലോമീറ്റര്‍ പരിധി കഴിഞ്ഞാല്‍ ബീപ് ശബ്ദത്തോടെയുള്ള അലര്‍ട്ട് സംവിധാനം കാറുകളില്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 90 കിലോമീറ്റര്‍ പരിധി കഴിഞ്ഞാല്‍ തുടര്‍ച്ചയായുള്ള ബീപ് ശബ്ദത്തിന്റെ വെറുപ്പിക്കല്‍ മടുത്ത് വേഗത കുറയ്ക്കുകയേ നിര്‍വാഹമുണ്ടാകൂ.
കാറുകളില്‍ ഇത്തരം ഹൈസ്പീഡ് വാണിങ് സംവിധാനം നടപ്പാക്കാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനമെടുത്തുകഴിഞ്ഞു. ഫയല്‍ ഇപ്പോള്‍ നിയമ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്. വാഹനത്തിന്റെ അമിതവേഗതയെക്കുറിച്ച് ഡ്രൈവറെയും യാത്രക്കാരെയും ബോധവാന്‍മാരാക്കുകയാണ് ഹൈസ്പീഡ് വാണിങ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ വക്താവ് വ്യക്തമാക്കി. കൂടാതെ സുരക്ഷാ സംവിധാനമായ എയര്‍ ബാഗുകളും കാറുകളില്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പിറകിലുള്ള വസ്തുകള്‍ തിരിച്ചറിയുന്നതിനായി റിവേഴ്‌സ് സെന്‍സറുകളും കാറുകളില്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."