പുസ്തക പ്രകാശനവും ഓണാഘോഷവും
കൊല്ലം: ചിന്നക്കട ശങ്കര്‍ നഗര്‍ റിക്രിയേഷന്‍ ക്ലബ്ബില്‍ കാവ്യകൗമുദിയുടെ നാലാമത് കാവ്യസമാഹാരം 'കാവ്യധാര' ഡോ.മുഞ്ഞിനാട് പത്മകുമാര്‍ ഡോ.ദീപാസ്വരന് നല്‍കി പ്രകാശനം ചെയ്തു.
പ്രസിഡന്റ് രാജന്‍ താന്നിക്കല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി. ശൂരനാട് രവി, വി.മഹേന്ദ്രന്‍ നായര്‍, പാമ്പുറം അരവിന്ദ്, ചവറ ബെഞ്ചമിന്‍, പ്രൊഫ.പി.എന്‍.മുരളീധരന്‍, അമ്മിണിക്കുട്ടി ടീച്ചര്‍, ബൈജു പുനുക്കന്നൂര്‍, താഴ്‌വര ഗോപിനാഥ്, ബാബു ചിറയില്‍, ഹബീബ് പെരുംതകിടിയില്‍, ബോബന്‍ നല്ലില എന്നിവര്‍ സംസാരിച്ചു. സി.ബി.എസ്.ഇ പരീക്ഷയ്ക്ക് എ പ്ലസ് വാങ്ങിയ കവയിത്രി മിഥുന. എസ്, ബി.ടെക്ക് ഡിഗ്രി എക്‌സാമിനേഷന് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മാരിയോ ആഷ്‌ലെ മോത്തയ്ക്കും ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
കവയത്രി റോസ്മല സുനിതാ സുരേന്ദ്രന് ചികിത്സാ സഹായമായി 5001 രൂപ നല്‍കി. കുമാരി പാര്‍വതി അജിത്തിന്റെ കുച്ചുപ്പുടി നൃത്തവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."