തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിച്ചു.
(ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, ഉപതെരഞ്ഞെടുപ്പു നടത്തേണ്ട വാര്‍ഡ്, സംവരണം എന്നിവ ക്രമത്തില്‍) 1. തിരുവനന്തപുരം, ജില്ലാപഞ്ചായത്ത്, വാര്‍ഡ് 24 കിഴുവിലം, ജനറല്‍. 2. തിരുവനന്തപുരം, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്, 15 മരുതംകോട്, സ്ത്രീ. 3.തിരുവനന്തപുരം, മടവൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 10 സീമന്തപുരം, ജനറല്‍. 4.തിരുവനന്തപുരം, മടവൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 11 പടിഞ്ഞാറ്റേല, ജനറല്‍. 5. കൊല്ലം, മുനിസിപ്പല്‍ കോര്പറേഷന്, വാര്‍ഡ് 35 കയ്യാലയ്ക്കല്‍, ജനറല്‍. 6. ഇടുക്കി, മാങ്കുളം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 03 അന്പതാംമൈല്, സ്ത്രീ. 7.ഇടുക്കി, കാമാക്ഷി ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 09 കാല്‍വരിമൗണ്ട്, ജനറല്‍. 8. തൃശൂര്‍, ജില്ലാപഞ്ചായത്ത്, വാര്‍ഡ് 19 കൈപ്പമംഗലം, ജനറല്‍. 9. തൃശൂര്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 06 നെങ്ങാട്, സ്ത്രീ. 10. തൃശൂര്‍, ദേശമംഗലം ഗ്രാമപഞ്ചായത്ത്, പല്ലൂര് ഈസ്റ്റ്, ജനറല്‍. 11. പാലക്കാട്, പാലക്കാട് മുനിസിപ്പാലിറ്റി, വാര്‍ഡ് 48 മേപ്പറമ്പ്, സ്ത്രീ. 12. കോഴിക്കോട്, കോര്പറേഷന്, വാര്‍ഡ് 41 അരീക്കാട്, ജനറല്‍. 13. വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, വാര്‍ഡ് 05 തിരുനെല്ലി, പട്ടികവര്‍ഗം. 14.കാസര്‍കോട്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 1 ആയിറ്റി, സ്ത്രീ.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ച നിലവിലുളള പോളിങ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മാറ്റം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സെപ്റ്റംബര്‍ 23ന് മുന്‍പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം വാങ്ങണം. നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ നാലിനും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി ഒക്ടോബര്‍ ആറുമാണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 22ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."