HOME
DETAILS
MAL
അറവുശാല നവീകരണം: പ്രതിഷേധ മാര്‍ച്ച് നടത്തി
backup
September 19 2016 | 19:09 PM
മട്ടാഞ്ചേരി: മരക്കടവ് അറവുശാല നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭ മട്ടാഞ്ചേരി സോണല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കേരള മീറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍
നഗരസഭക്കെതിരെ പ്രതിഷേധം ഇരമ്പി. അറവ് ശാല പൂട്ടിയിട്ട് എട്ട് വര്‍ഷം ആയിട്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ യാതൊരു നടപടിയും നഗരസഭ സ്വീകരിക്കാതെ സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധയോഗംപ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ഉല്‍ഘാടനം ചെയ്തു.എ.കെ.ഫസലു അദ്ധ്യക്ഷനായി. മാക്സി ഡുറോം, വിന്‍സന്റ് ഫെര്‍ണാണ്ടസ്, ജെ.എ.റഹീം. സി.ബി.അലി എന്നിവര്‍ സംസാരിച്ചു. യുദ്ധകാല അടിസ്ഥാനത്തില്‍ അറവുശാല നവീകരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."