HOME
DETAILS

മെട്രോയ്‌ക്കൊപ്പം ഗ്രാമങ്ങളുടെ വികസനത്തിലും ശ്രദ്ധ വേണം: പ്രൊഫ. പി.ജെ കുര്യന്‍

  
backup
September 19 2016 | 19:09 PM

%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be


കൊച്ചി: മെട്രോ പോലുള്ള വന്‍ വികസനപദ്ധതികള്‍ക്കൊപ്പം സാധാരണ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികളും നാടിന് ആവശ്യമാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ എം.പി പറഞ്ഞു.  അന്തിയുറങ്ങാനുള്ള വീട്, കുടിവെള്ളം, ശൗച്യാലയം, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കാണ് ഗ്രാമങ്ങളുടെ വികസനത്തില്‍ മുന്‍ഗണന നല്‍കേണ്ടത്.
വികസന കാര്യത്തില്‍ വേറിട്ട ചിന്ത നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സന്‍സദ് ആദര്‍ശഗ്രാമം പദ്ധതിയില്‍ പ്രൊഫ. കെ.വി തോമസ് എം.പി തിരഞ്ഞെടുത്ത കുന്നുകര ഗ്രാമപഞ്ചായത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജെ. കുര്യന്‍.
കുന്നുകര സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതിയ്ക്ക് തന്റെ എം.പി ഫണ്ടില്‍ നിന്ന് പ്രത്യേകം സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റുന്നതായിരിക്കണം നമ്മുടെ വികസന കാഴ്ച്ചപ്പാട്. ജലസംഭരണി, സൗരോര്‍ജ വൈദ്യുത പാനലുകള്‍ എന്നിവ വീടുകളില്‍ തന്നെ സ്ഥാപിച്ച് സ്വയംപര്യാപ്തത കൈവരിക്കണം.
സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകസഹായം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെയുള്ള ഗ്രാമങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ ചൂണ്ടിക്കാട്ടി. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി, റോജി.എം.ജോണ്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, വൈസ് പ്രസിഡന്റ് സീന സന്തോഷ്, സെക്രട്ടറി പി.ആര്‍. വിജയമാലിനി എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷികാധിഷ്ഠിതമായ വികസന പദ്ധതികളാണ് കുന്നുകരയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി അറിയിച്ചു. ആദ്യഘട്ടത്തില്‍ പൈനാപ്പിള്‍കൃഷി വ്യാപകമാക്കുന്നതിന് പ്രത്യേക പദ്ധതി ഉടന്‍ ആരംഭിക്കും. സന്‍സദ് ആദര്‍ശഗ്രാമം പദ്ധതിയിലേക്ക് പ്രൊഫ. കെ.വി. തോമസ് എം.പി ആദ്യഘട്ടത്തില്‍ ശുപാര്‍ശ ചെയ്ത കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന് സംസ്ഥാനത്തെ ഏറ്റവും മികച്ച ആദര്‍ശഗ്രാമം പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച സംസ്ഥാനത്തെ ഏക പഞ്ചായത്തെന്ന നിലയിലാണ് കോട്ടുവള്ളിക്ക് ഈ ബഹുമതി ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  13 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  13 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  13 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  13 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  14 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  15 hours ago