ജില്ലാതല യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം
ആലപ്പുഴ: സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ ജില്ലാ നെഹ്റു യുവകേന്ദ്ര നല്കുന്ന യുവജന സന്നദ്ധ സംഘടനാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം.
കായികം, കല, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, തൊഴില്‍, സാക്ഷരത എന്നീ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവാര്‍ഡ് നല്‍കുന്നത്. 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ സംഘടന നടത്തിയ പരിപാടികളുടെ തെളിവുകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡു ലഭിച്ച സംഘടനകള്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് ആലപ്പുഴ വഴിച്ചേരിപ്പാലത്തിനു സമീപമുള്ള നെഹ്റു യുവകേന്ദ്ര ഓഫീസുമായി നേരിട്ടോ 04772246542 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."