ഇല്ലിക്കക്കല്ലില്‍ സഞ്ചാരികള്‍ക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മാണി
കോട്ടയം: ഇല്ലിക്കല്‍ക്കല്ലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് കെ.എം മാണി എം.എല്‍.എ. കഴിഞ്ഞ ദിവസമുïായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി എടുക്കണം. ആഴ്ചയില്‍ പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇല്ലിക്കല്‍ക്കല്ലിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ എത്തിക്കൊïിരിക്കുന്നത്.
ഇല്ലിക്കല്‍ക്കല്ലിനെ കോട്ടയം ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാക്കി ഉന്നതനിലവാരത്തിലുള്ള വിനോദസഞ്ചാര സംവിധാനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുള്ളതാണ്. ഇതിനാവശ്യമായ റവന്യൂ ഭൂമി അളന്നുതിരിച്ച് വേര്‍തിരിച്ചിട്ടുള്ളതുമാണ്. ഈ ഭൂമിയുടെ ഉപയോഗാനുമതി ടൂറിസം വകുപ്പിന് നല്‍കുന്നതു സംബന്ധിച്ച ഫയല്‍ കളക്ടറുടെ ശുപാര്‍ശയോടെ ഗവണ്‍മെന്റിന് അയച്ചിട്ടുള്ളതാണ്. ഈ റവന്യൂ ഭൂമി ടൂറിസം വകുപ്പിന് കൈമാറിക്കിട്ടിയാല്‍ ഉടന്‍ പ്രസ്തുത പ്രവൃത്തികള്‍ തുടങ്ങുവാന്‍ സാദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."