HOME
DETAILS
MAL
ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം
backup
September 20 2016 | 05:09 AM
മലപ്പുറം: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഈ മാസം 27, 28 തീയതികളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28നു രാവിലെ 10നു സംസ്ഥാന പ്രസിഡന്റ് എ.പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ടി.വി ബാലന് അധ്യക്ഷനാവും. നാലിനു പ്രകടനവും സാംസ്കാരിക സമ്മേളനവും നടക്കും. ആലങ്കോട് ലീലാകൃഷ്ണന് പങ്കെടുക്കും.
27നു രാവിലെ 10നു തിരുന്നാവായ മണപ്പുറത്തു നിന്നു പതാക ജാഥയും ഉച്ചയ്ക്കു രണ്ടണ്ടിന് പരപ്പനങ്ങാടി ആനങ്ങാടിയില്‍ നിന്നു കൊടിമരജാഥയും സമ്മേളനവേദിയില്‍ സംഗമിക്കും. തുടര്‍ന്നു തൊഴിലാളി സംഗമം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി. അബ്ദുറഹിമാന്, പി.ഷംസുദ്ദീന്, എ.അഹമ്മദ് കുഞ്ഞി, എം.പി മുഹമ്മദ്, സി.എം ഉമ്മര്‍, നാസര്‍, എ.കോയാമ്മു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."