സ്കൂളുകളില്‍ ഹെല്‍മറ്റ് ബോധവല്‍ക്കരണ പ്രതിജ്ഞയെടുത്തു
തിരൂര്‍: ഓണാവധി കഴിഞ്ഞു സ്കൂളുകള്‍ തുറന്ന ഇന്നലെ വിദ്യാര്‍ഥികള്‍ ഹെല്‍മറ്റ് ബോധവല്‍ക്കരണ പ്രതിജ്ഞയെടുത്തു. ഹൈസ്കൂള്‍തലം മുതലുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സ്കൂളുകളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചായിരുന്നു റോഡ് സുരക്ഷാ പ്രതിജ്ഞയെടുക്കല്‍.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നലെ സുരക്ഷാദിനമായും ആചരിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാ സ്കൂളുകളിലും ഹെല്‍മറ്റ് ബോധവല്‍ക്കരണ പരിപാടി നടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹെല്‍മറ്റ് ധരിക്കുന്നതു സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും സന്ദേശം കുടുംബങ്ങളിലെത്തിക്കാനുമായിരുന്നു പരിപാടി.
തിരൂര്‍ മണ്ഡലംതല ഉദ്ഘാടനം തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സി. മമ്മുട്ടി എം.എല്‍.എ നിര്‍വഹിച്ചു. താനൂര്‍ മണ്ഡലംതല ഉദ്ഘാടനം ഗവ. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി. അബ്ദുറഹ്മാന് എം.എല്‍.എ നിര്‍വഹിച്ചു.
തിരൂര്‍ ജോയിന്റ് ആര്.ടി.ഒ ടി.കെ ഹരിദാസന്, എം.വി.ഐ സനീഷ്, എ.എം.വി.ഐമാരായ അഷ്റഫ് സൂര്‍പ്പില്‍, കെ.എം ധനേഷ് ഉള്‍പ്പെടെയുള്ള മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."