മാവോയിസ്റ്റ് ഭീഷണി: പുതിയ പൊലിസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ കുന്നൂര് കൊലകൊമ്പ മണ്ണാര് ഗ്രാമത്തില്‍ പുതിയ പൊലിസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. മൂന്ന് ലക്ഷം രൂപ ചെലവിട്ടാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം നീലഗിരി എസ്.പി മുരളിറംബ നിര്‍വഹിച്ചു. ചടങ്ങില്‍ ഡി.ആര്.ഒ ഭാസ്കരപാണ്ഡ്യന്‍, ഡിവൈ.എസ്പി മുത്തമിഴ്, തഹസില്‍ദാര്‍ മേനക തുടങ്ങിയവര്‍ സംബന്ധിച്ചു.
പുതുതായി പത്തു ചെക്ക്പോസ്റ്റുകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് മുന്‍കരുതല്‍ നടപടിയായി ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്. കൊലകൊമ്പ നെടുക്കല്കമ്പ ഗ്രാമത്തില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരെത്തിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. നീലഗിരിയില്‍ പൊലിസ് നിരീക്ഷണം നടത്തിവരികയാണ്. എന്നാല്‍ ഇതുവരെ ജില്ലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."