HOME
DETAILS
MAL
ഡല്‍ഹി ചര്‍ച്ചയില്‍ ആശങ്കയോടെ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍
backup
February 22 2016 | 13:02 PM
ഡി.എസ്.പ്രമോദ്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു തുടക്കമാകും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ആശങ്കയോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ഗ്രൂപ്പ് നേതാക്കള്‍ നോക്കിക്കാണുന്നത്.
സംസ്ഥാനത്ത് ചര്‍ച്ച ചെയ്ത് ഗ്രൂപ്പടിസ്ഥാനത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി നല്‍കുന്ന ലിസ്റ്റ് ഹൈക്കമാന്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു പതിവു രീതി. എന്നാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ലിസ്റ്റിനു പുറമേ നിന്നും യുവാക്കളുടെ പ്രാതിനിധ്യം കൂടി ഉറപ്പു വരുത്തി. ഗ്രൂപ്പുകള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന വി.എം.സുധീരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുള്ളതിനാല്‍ സ്ഥാനാര്‍ഥിനിര്‍ണയം ഗ്രൂപ്പുകളുടെ വരുതിയില്‍ നില്‍ക്കില്ല. സോണിയയ്ക്കും രാഹുലിനുമൊപ്പം എ.കെ.ആന്റണിയും സുധീരന്്് എല്ലാ പിന്തുണയും നല്‍കുന്നു.
നേരത്തേ കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന ഗുലാംനബി ആസാദ് തന്നെ വീണ്ടും ആ ചുമതലയിലെത്തിയതും നിര്‍ണായകമായി. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണമെന്ന്്് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയും വ്യക്തമാക്കിയിട്ടുണ്ട്്്. ചിഹ്നം നോക്കി വോട്ട്്് കുത്തുന്ന കാലം കഴിഞ്ഞുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സ്ഥാനാര്‍ഥികളുടെ സ്വീകാര്യത വിലയിരുത്തും എന്ന വ്യക്തമായ സന്ദേശം തന്നെയാണ്. കഴിഞ്ഞ കെ.പി.സി.സി നേതൃയോഗത്തില്‍ ഉണ്ടായ പൊതു വികാരങ്ങള്‍ വി.എം.സുധീരന്‍ ചര്‍ച്ചയില്‍ സോണിയയുടേയും രാഹുലിന്റേയും ശ്രദ്ധയില്‍പ്പെടുത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോടൊപ്പം എ.കെ.ആന്റണിയും ഗുലാംനബി ആസാദും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. കെ.പി.സി.സി നേതൃയോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അഴിമതി ആരോപണം നേരിടുന്നവര്‍,നാലു തവണയിലേറെ മത്സരിച്ചവര്‍ എന്നിവരെയും മാറ്റി നിര്‍ത്തി അര്‍ഹരായ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചാകും പൊതു മാനദണ്ഡം രൂപീകരിക്കുക. ചില മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ മാത്രം ഇളവ് നല്‍കേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം സുധീരന്‍ നേതൃത്വത്തിന് മുന്നില്‍ വയ്ക്കും. നേരത്തേ സുധീരനെതിരേ യോജിച്ച നിലപാട്്് സ്വീകരിച്ചിരുന്ന എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഇപ്പോള്‍ പഴയ ഐക്യമില്ല. സോളാര്‍ വിഷയം വീണ്ടും വിവാദമായപ്പോള്‍ മുഖ്യമന്ത്രിക്ക്്് വേണ്ടി കാര്യമായ പ്രതിരോധം തീര്‍ത്തില്ല എന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തിനെതിരേ ഐ ഗ്രൂപ്പ്്് രാഹുല്‍ ഗാന്ധിയ്ക്ക്്് പരാതിയും നല്‍കി. ഇതിന് മറുപടിയായാണ് കെ.പി.സി.സി നേതൃയോഗത്തില്‍ ഗ്രൂപ്പ്്് പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്്്. തമ്മിലടിച്ച്്് സമയം കളയാതെ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ നിര്‍ദ്ദേശവും നല്‍കിയാണ് രാഹുല്‍ അന്ന്്് തിരിച്ചുപോയത്.
യോഗ്യത മാത്രം മാനദണ്ഡമാക്കുന്നതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക്് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാര്യമായ പങ്കുണ്ടാവില്ല. സ്ഥാനാര്‍ത്ഥിത്വം മോഹിക്കുന്നവരും ഇതിനായി ആരെ സമീപിക്കണമെന്ന ആശങ്കയിലാണ്. സ്ഥാനാര്‍ഥി പട്ടിക തയാറാക്കുമ്പോള്‍ ആന്റണിയുടേയും സുധീരന്റേയും തീരുമാനങ്ങള്‍ നിര്‍ണായകമാവുമെന്നുറപ്പാണ്. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ മാറ്റിവച്ച് യോഗ്യത മാത്രം മാനദണ്ഡമാക്കിയാല്‍ ഇരു ഗ്രൂപ്പുകള്‍ക്കും അത് കനത്ത പ്രഹരമാകും. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുകയും സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ വിട്ടൊഴിയാതെ നില്‍കുകയും ചെയ്യുന്ന അവസ്ഥയില്‍ രമ്യമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഗ്രൂപ്പുകള്‍ക്കുണ്ട്. കോണ്‍ഗ്രസില്‍ എല്ലാക്കാലവും ഗ്രൂപ്പുകളുണ്ടായിരുന്നു. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവില്ലെന്നും ഗ്രൂപ്പ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."