HOME
DETAILS
MAL
രാമചന്ദ്രന് വധം: രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ റിമാന്‍ഡില്‍
backup
September 20 2016 | 08:09 AM
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്ത്തകന് അന്നൂരിലെ സി.കെ രാമചന്ദ്രനെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ റിമാന്‍ഡില്‍. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കരിവെള്ളൂര്‍ പെരളത്തെ സി.വി റഹ്നേജ് (25), കറമേലിലെ വി.കെ നിഷാദ് (27) എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ രാവിലെ 11ഓടെ അഭിഭാഷകനൊപ്പമെത്തി ഇരുവരും പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. നേരത്തെ അറസ്റ്റിലായ ആറുപേര്‍ റിമാന്‍ഡിലാണ്. ജൂലൈ 11ന് കുന്നരുവില്‍ സി.പി.എം പ്രവര്ത്തകന് സി.വി. ധനരാജ് വെട്ടേറ്റു മരിച്ച് മണിക്കൂറുകള്‍ക്കകമാണ് രാമചന്ദ്രനെ വെട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."