വെള്ളവും വെളിച്ചവുമില്ല; പോരാത്തതിനു കാടും
കൊളച്ചേരി: കൊളച്ചേരിമുക്ക് ഓട്ടോസ്റ്റാന്റിനു സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന് നാശത്തിന്റെ വക്കില്‍. രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ശുചിമുറിയാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ കാടുകയറി നശിക്കുന്നത്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവന്, ബാങ്ക്, അക്ഷയ സെന്റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇതിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ ശൗചാലയത്തിന്റെ അഭാവത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2012-13 വര്‍ഷത്തെ ശുചിത്വ അവാര്‍ഡ് തുക കൊണ്ടാണ് ഇവിടെ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതിയും വെള്ളവും ലഭിക്കാത്തതാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ വൈകുന്നത്. എടക്കാട് ബ്ലോക്ക് പഞ്ചായത്താണ് ഇതിനുള്ള ഫണ്ട് വിനിയോഗിക്കേണ്ടത്.
ഈ വര്‍ഷത്തെ പദ്ധതിയില്‍ ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും കംഫര്‍ട്ട് സ്റ്റേഷന് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."