HOME
DETAILS
MAL
പീച്ചി ഡാമില്‍ വെള്ളമില്ല; കര്‍ഷകര്‍ വലയും
backup
September 20 2016 | 08:09 AM
പീച്ചി: കാലവര്‍ഷം ചതിച്ചതോടെ പീച്ചി ഡാമിലെ ജലനിരപ്പ് താഴ്ന്നു. മൊത്തം സംഭരണശേഷിയുടെ 45 ശതമാനം മാത്രമാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.
കഴിഞ്ഞ വര്‍ഷവും ഏറ്റവും താഴ്ന്ന നിലയിലായിരുന്നു വെള്ളത്തിന്റെ അളവ്. അതിനേക്കാള്‍ മൂന്ന് മീറ്റര്‍ താഴ്ന്നതാണ് ഇപ്പോഴത്തെ ജലനിരപ്പ്. തൃശൂര്‍ നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്നതിന് കഴിയുന്നുണ്ടെങ്കിലും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ലഭിക്കുന്നില്ല.
കനാലുകളില്കൂടി കൃഷിക്ക് ആവശ്യമായെ വെള്ളം തുറന്നു വിടാറുണ്ടെങ്കിലും ജലനിരപ്പ് താഴ്ന്നതിനാല്‍ അതിന് കഴിയാത്തസ്ഥിയാണ്.
തുലാവര്‍ഷം ശക്തിയായി ലഭിച്ചെങ്കില്‍ മാത്രമേ കുടിവെള്ളത്തിനും ജലസേചനത്തിനും തുടര്‍ന്നും വെള്ളം നല്കാന് കഴിയൂവെന്ന് ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."