ഇസാഫ് ലോക കാര്‍ വിമുക്ത ദിനം നാളെ
തൃശൂര്‍: ഇസാഫിന്റെ നേതൃത്വത്തില്‍ ലിവബിള്‍ സിറ്റീസ് നെറ്റ്‌വര്‍ക്ക് ലോക കാര്‍ വിമുക്ത ദിനം നാളെ ആചരിക്കും. തൃശൂര്‍ രാമനിലയം റോഡില്‍ ഉച്ചക്ക് രണ്ട് മുതല്‍ ആറ് വരെയാണ് ദിനാചരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇസാഫിന്റെ നേതൃത്വത്തില്‍ കാര്‍വിമുക്ത ദിനം ആചരിക്കുന്നുണ്ട്.
ദിനാചരണത്തിന്റെ ഭാഗമായി രാമനിലയം റോഡില്‍ തെരുവ്‌നാടകങ്ങള്‍, ചുമര്‍ ചിത്രരചന, ബോധവല്‍കരണ പരിപാടി, സൈക്കിള്‍ റാലി, വിവിധ നാടന്‍കളികള്‍, എയ്‌റോബിക്‌സ് മുതലായവയെല്ലാം ഒരുക്കിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാല്‍നടയാത്രയുടേയും സൈക്കിള്‍ സവാരിയുടേയും പ്രസക്തി ഏറെയാണ്.
കുട്ടികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് സൗഹൃദമാകുന്ന തരത്തില്‍ നഗരനിര്‍മാണം സാധ്യമാകേണ്ടതിന്റെ ആവശ്യകതയിലേക്കുമാണ് ലോക കാര്‍ വിമുക്തദിനം വിരല്‍ചൂണ്ടുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാളെ ഉച്ചക്ക് രണ്ടിന് മേയര്‍ അജിത ജയരാജന്‍ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സി.എന്‍ ജയദേവന്‍ എം.പി, അഡ്വ.കെ.രാജന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ എ.കൗശികന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ.ജെ.ഹരീന്ദ്രനാഥ്, റൂറല്‍ എസ്.പി ആര്‍.നിശാന്തിനി ദിനാചരണത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ജേക്കബ് സാമുവല്‍, ഡോ. ഉസ്മാന്‍ സാഹിബ്, സി.ആര്‍ ദാസ്, ജോര്‍ജ് എം.പി, വര്‍ഗീസ് കോശി എന്നിവര്‍ പറഞ്ഞു. രജിസ്‌ട്രേഷന് 9633137913.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."