ദേശമംഗലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിയമ യുദ്ധത്തിന് വഴിയൊരുങ്ങി
ദേശമംഗലം: സര്‍വിസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമയുദ്ധത്തിന് വഴിയാരുങ്ങുന്നു. സഹകരണ ബാങ്കിന്റെ അംഗത്വ രജിസ്റ്ററില്‍ ഇല്ലാത്ത 2600 ലധികം വോട്ടര്‍മാരെ അനധികൃതമായി വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയെന്നാരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
2014ല്‍ യു.ഡി.എഫ് പരാതിയെ തുടര്‍ന്ന് സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യമായ അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
അന്നത്തെ സാഹചര്യം നിലനില്‍ക്കുമ്പോഴും, ഭരണസ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനാവശ്യമായ സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും ഇത് ജനാധിപത്യ അട്ടിമറിയാണെന്നും യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നു. സഹകരണ മേഖലയെ സി.പി.എം വല്‍ക്കരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ദേശമംഗലത്ത് യഥാര്‍ഥ ജനവിധി അട്ടിമറിക്കുകയാണെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.
സംഘടനയുടെ നേതൃത്വത്തില്‍ ഇന്നലെ നിരാഹാര സമരം നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയമായ രാവിലെ ഒന്‍പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെ വോട്ടെടുപ്പ് കേന്ദ്രമായ ദേശമംഗലം സ്‌കൂളിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് പി.ഐ ഷാനവാസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ തലശ്ശേരി അധ്യക്ഷനായി.
മഹേഷ് വെളുത്തേടത്ത്, അനില്‍ കറ്റുവട്ടൂര്‍, ബഷീര്‍ ദേശമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനാധിപത്യ ധ്വംസനത്തിനെ തിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. തികഞ്ഞ ചട്ടലംഘനമാണ് നടന്നിട്ടുള്ളത്.
ഇത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഈ ആഴ്ചയില്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."