റോഡ് സുരക്ഷാ ദിനാചരണം നടത്തി
കുന്നംകുളം: മോട്ടോര്‍ വാഹന വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ദിനാചരണം നടത്തി.
സ്കൂള്‍ വിദ്യാര്‍ഥികളില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കപെടേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്തുകയും, അവ പ്രതിജ്ഞയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായാണ് ദിനാചരണം സംഘടിപ്പിച്ചത്. കുന്നംകുളം മോഡല്‍ ബോയ്സ് സ്ക്കൂള്, അടുപ്പൂട്ടി സെന്റ് എം.എം.സി യു.പി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്റിന്റെ സഹകരണത്തോടെയുളള പരിപാടി.
ബോയ്സ് സ്കൂളില്‍ പ്രധാനാധ്യാപിക നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം ഇബ്രാഹീം കുട്ടി കുട്ടികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയും ബോധവല്‍ക്കരണ ക്ലാസെടുക്കുകയും ചെയ്തു. അധ്യപികമാരായ ഷെര്‍ളി, കൃഷ്ണന് കുട്ടി, ശങ്കരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
അടുപ്പൂട്ടി സ്കൂളില്‍ നടന്ന പരിപാടിയില്‍ ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ് അധ്യക്ഷനായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെയിംസ് ജോസഫ് റോഡ് സുരക്ഷയുടെ ഭാഗമായുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."