ഷൂട്ട് ഔട്ട് മേളയും സൗഹാര്‍ദ വടംവലിയും അരങ്ങേറി
കൊടകര: ഓണാഘോഷത്തിന്റെ ഭാഗമായി കൊടകര കനകമല സമന്വയ സാമൂഹ്യ സാംസ്‌കാരിക സമിതി, സമന്വയ സാംസ്‌കാരിക ഗ്രന്ഥശാല നേതൃത്വത്തില്‍ അഖില കേരളം ഷൂട്ട് ഔട്ട് മേളയും സൗഹാര്‍ദ വടം വലി മേളയും പഴമ്പിള്ളി മൈതാനിയില്‍ അരങ്ങേറി.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. സമന്വയ സാംസ്‌കാരിക വേദി പ്രസിഡന്റ് എ.കെ ജോര്‍ജ് അധ്യക്ഷനായി. വി.വി ജസ്റ്റിന്‍, ജോയ് നെല്ലിശ്ശേരി, കനകമല പള്ളി വികാരി ഫാ. ആന്റോ.ജി.ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന തലത്തില്‍ ഫെന്‍സിംഗില്‍ ഒന്നാം സ്ഥാനം നേടിയ ബെനീറ്റ ബൈജുവിനെ ചടങ്ങില്‍ അനുമോദിച്ചു.
വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം ഹണി ബോയ്‌സ് പഴമ്പിള്ളിയും, രണ്ടാം സ്ഥാനം ഏകലവ്യ കൊടകരായും കരസ്ഥമാക്കി. ഷൂട്ട് ഔട്ട് മത്സരത്തില്‍ നീഗ്രോസ് പൂങ്കുന്നം ഒന്നാം സ്ഥാനം നേടി. കെ.എന്‍.കെ നന്ദിപുകിലത്തിനായിരുന്നു രണ്ടാംസ്ഥാനം.
ചാലക്കുടി ഡി.വൈ.എസ്.പി പി.സി വാഹിദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.എം ജോയ് അധ്യക്ഷനായി. എം.യു മോഹനന്‍, കെ.എ തോമസ്, വി.കെ സുബ്രഹ്മണ്യന്‍, പി.കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."