കാന്റീന് മുകളിലേക്ക് മരച്ചില്ല അടര്‍ന്ന് വീണ് കട തകര്‍ന്നു
മണലൂര്‍: കുടുംബശ്രീ വനിതകളുടെ കാന്റീന് മുകളിലേക്ക് മരച്ചില്ല അടര്‍ന്ന് വീണ് കട തകര്‍ന്നു. നടത്തിപ്പുകാരായ നാല് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മണലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുടുംബശ്രീ പവിത്രം കീര്‍ത്തന യൂനിറ്റിലെ പി.കെ ശാന്ത, എം.ആര്‍ ദിന, പി.യു കോമള, പി.ജി രത്‌ന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ മൂന്നോടെയായിരുന്നു സംഭവം. പരുക്കേറ്റവര്‍ കാഞ്ഞാണിയിലെ സ്വകാര്യ നേഴ്‌സിങ് ഹോമില്‍ പ്രാഥമിക ചികിത്സ തേടി. കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടത്തില്‍പെട്ട ചായ കട. അരികിലെ തണല്‍മരത്തിന്റെ ചില്ല അടര്‍ന്ന് വീഴുകയായിരുന്നു. ഉച്ചക്കുള്ള കഞ്ഞി വിതരണം കഴിഞ്ഞ് വിശ്രമ സമയമായിരുന്നതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാത്രമാണ് അകത്തുണ്ടായിരുന്നത്. വാര്‍ഡ് അംഗം ജനാര്‍ദനന്‍ മണ്ണുമ്മലിന്റെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."