ഓണത്തിന് വാമന ജയന്തിയുമായി ബന്ധമില്ല: സൗഹൃദം സെന്റര്‍
വടക്കാഞ്ചേരി: ഐശ്വര്യ പൂര്‍ണമായ ഭരണം കാഴ്ചവച്ച മഹാബലിയെ സ്മരിക്കുന്ന ആഘോഷമായ ഓണത്തിന് വാമന ജയന്തിയുമായി ഒരു ബന്ധവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ പ്രാധാന്യമര്‍ഹിക്കാത്തതാണെന്നും വടക്കാഞ്ചേരി സൗഹൃദം സെന്റര്‍ അഭിപ്രായപ്പെട്ടു. മഹാഭാഗവതത്തിലെ വാമന മഹാബലി ചരിതം ഇന്നത്തെ മതേതര ഓണാഘോഷവുമായി പൊരുത്തപ്പെടുത്തില്ലെന്നും സെന്റര്‍ വിലയിരുത്തി.
സൗഹൃദം സെന്റര്‍ ഓണാഘോഷം നടന്‍ നന്ദകിഷോര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന്‍ അധ്യക്ഷനായി. ഓണം സങ്കല്‍പവും, യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ കുറ്റിപ്പുഴ രവി മുഖ്യ പ്രഭാഷണം നടത്തി. ഓണ കവിയരങ്ങും നടന്നു. സി.രാമചന്ദ്രമേനോന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ രാമകൃഷ്ണന്‍, ദേവകി ചെമ്പൂക്കാട്ട്, ദേവകി കുമാരന്‍, സി.ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇ.സുമതിക്കുട്ടി സ്വാഗതവും, ടി.എന്‍ നമ്പീശന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."