തെരഞ്ഞെടുപ്പ് ജോലി; വാഹനങ്ങളുടെ വാടക ഇനിയും കിട്ടിയില്ല
കഞ്ചിക്കോട്: ജില്ലയില്‍ തെരഞ്ഞെടുപ്പുജോലിക്ക് ഓടിയ വാഹനങ്ങള്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും വാടക കിട്ടിയില്ല. ആലത്തൂര്‍ താലൂക്കില്‍ ബസും ജീപ്പും വാനുമുള്‍പ്പെടെ 116 വാഹനങ്ങളാണ് ഓടിയത്. ആറുലക്ഷത്തോളം രൂപയാണ് ഇതിന്റെ വാടക. ഇതില്‍ പകുതി വിതരണം ചെയ്തു. 500 മുതല്‍ 5,000 വരെ കിട്ടാനുള്ളവരുണ്ട്. ടാക്‌സി ഡ്രൈവര്‍മാരാണ് പണം കിട്ടാത്തതില്‍ ഏറെ ബുദ്ധിമുട്ടുന്നത്.
വണ്ടി ഓടിയതിന്റെ കണക്ക് ഉടമയ്ക്ക് കൊടുക്കുമ്പോള്‍ വാടകയും കൊടുക്കണം. ഇത് കൈയില്‍ നിന്നെടുത്ത് കൊടുത്തവരാണ് ഏറെയും. ജില്ലയില്‍ ആറു താലൂക്കുകളിലും വണ്ടിവാടക പകുതി വതരണം ചെയ്യാനുണ്ട്. 20 ലക്ഷത്തോളം രൂപയാണ് കൊടുക്കാനുള്ളത്.
ഓണത്തിനു മുന്‍പ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. കലക്ടറേറ്റില്‍ തിരഞ്ഞെടുപ്പുവിഭാഗത്തിലെ ഡെപ്യൂട്ടി കലക്ടര്‍ കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോയതാണ് താലൂക്കുകളിലേക്ക് വണ്ടി വാടക അനുവദിക്കുന്നത് വൈകാന്‍ കാരണം.
പഴയ ബില്ലായതിനാല്‍ പുതിയ ഡെപ്യൂട്ടി കലക്ടര്‍ക്ക് ഇത് പാസാക്കാന്‍ ചട്ടപ്രകാരം തടസമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."