സര്‍ക്കാറിന്റെ സ്വാശ്രയവിദ്യാഭ്യാസ നയം തെറ്റ്: കുഞ്ഞാലിക്കുട്ടി
പട്ടാമ്പി: സര്‍ക്കാറിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയം തെറ്റാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ നയം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം ആരോപിച്ചു. തിരുവേഗപ്പുറ പഞ്ചായത്തിലെ വിളത്തൂരില്‍ മുസ്‌ലിം ലീഗ് ഓഫിസായ 'ദയ'യുടെയും രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ച ബൈത്തുറഹ്മകളുടെ താക്കോല്‍ദാനവുമായും ബന്ധപ്പെട്ട പൊതുസമ്മേളനം വിളത്തൂര്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള മോഡല്‍ യു.ഡി.എഫിന്റെ സംഭാവനയാണ്. എല്‍.ഡി.എഫ് ഭരണത്തില്‍ ആരും കേരളത്തെ മോഡലാക്കില്ല. സ്വാശ്രയ വിദ്യാഭ്യാസം തകര്‍ക്കാന്‍ ശ്രമിച്ചവരാണ് സി.പി.എം. സ്വാശ്രയവിദ്യാഭ്യാസ മേഖലയില്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി എന്താകുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ഭിന്നിപ്പ് വളര്‍ത്താന്‍ പാടില്ല. ബാബ്‌രി മസ്ജിദ് ദുരന്തം വിസ്മരിക്കാനാവില്ല. ഭൂരിപക്ഷ സമുദായമാണ് ഹൈന്ദവവര്‍ഗീയതയെ എതിര്‍ത്തുതോല്‍പിച്ചത്.
തീവ്രവാദത്തിനെതിരായ നിലപാടില്‍ അല്‍പം പോലും വെള്ളംചേര്‍ക്കാന്‍ ലീഗ് തയ്യാറായില്ല. ലീഗിന്റെ വിജയവും അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം പ്രൊഫ. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. പി.ടി. ബാവനു ഹാജി അധ്യക്ഷനായി.
സി.എ.എം.എ.കരീം, അഡ്വ. എന്‍.ശംസുദ്ദീന്‍ എം.എല്‍.എ, വി.ടി. ബല്‍റാം എം.എല്‍.എ, എം.എ. സമദ്, കെ.ടി.എ. ജബ്ബാര്‍, നാസര്‍ വയനാട്, വി.എം. മുഹമ്മദലി, പി.ടി. മുഹമ്മദ്, വി. ഹുസൈന്‍ കുട്ടി, കെ.എ. ഹമീദ്, പി.ടി. മുഹമ്മദ്കുട്ടി ഹാജി, സി.എ. സാജിത, ഫൈസല്‍ തുറക്കല്‍, കെ.കെ.എ. അസീസ്, അഡ്വ. കെ.സി. സല്‍മാന്‍, പി.ടി. അവറാന്‍ കുട്ടി, കെ. ഇബ്രാഹിം, നാസര്‍ ആലിക്കുട്ടി, പി.ടി. ഹംസ, കെ.എം. ഷരീഫ് സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 1000 വൃക്ഷതൈകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."