സംസ്ഥാനത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിനെ കാര്യക്ഷമമാക്കുന്നു
കോഴിക്കോട്: കേരളത്തിലെ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ടീമിനെ കാര്യക്ഷമമാക്കുന്നു. 14 ജില്ലകളിലേയും ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂനിറ്റിലേക്കു പുതിയ ജീവനക്കാരെ നിയമിച്ചുതുടങ്ങി. സംസ്ഥാനത്തു കുട്ടികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. ഓരോ യൂനിറ്റിലും എട്ടു ഓഫിസര്‍മാരെയാണു നിയമിക്കുന്നത്.
പ്രധാനമായും മൂന്നു തരത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യാനാണ് ഇവരെ നിയമിക്കുന്നത്. ഭിന്നശേഷിക്കാരെയും അനാഥകുട്ടികളെയും ശ്രദ്ധിക്കാനും പരിപാലിക്കാനുമുള്ള ഉദ്യോഗസ്ഥര്‍, ബാല പീഡനങ്ങള്‍ക്കോ ബാലവേലക്കോ ഇരയായ കുട്ടികളെ പരിപാലിക്കാനുള്ളവര്‍, കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട കുട്ടികളെ നോക്കുന്നതിനായുള്ള ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നിയമിക്കുന്നത്. ഇപ്പോള്‍ ഇത്തരം കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസര്‍മാരാണ്. എന്നാല്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിലും ഏറെ ഉത്തരവാദിത്വങ്ങളാണ് ഇവരുടെ ചുമലിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളെയും ഒരു പോലെ ശ്രദ്ധിക്കാന്‍ പലപ്പോഴും ഇവര്‍ക്കു കഴിയാറില്ല. പുതിയ മാറ്റങ്ങള്‍ വരുത്തുന്നതോടുകൂടി സംസ്ഥാനത്തെ എല്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂനിറ്റുകളുടേയും പ്രവര്‍ത്തനം ഒരു കുടക്കീഴിലാക്കാന്‍ സാധിക്കും.
പ്രവര്‍ത്തനപരിധി കുറയുന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇവര്‍ക്കു കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കാന്‍ ആവശ്യത്തിനു ആളുകളില്ലാത്തതിനാല്‍ മുടങ്ങിപ്പോവുകയായിരുന്നു. ഓരോ പദ്ധതികളും ഓരോ വകുപ്പുകളിലായി ചിതറിക്കിടക്കുകയാണ്. എന്നാല്‍ തൊഴില്‍വകുപ്പ് ഇപ്പോഴും ബാലവേലക്കെതിരേയുള്ള പദ്ധതികള്‍ തുടരുന്നുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് പീഡനത്തിനിരയായ കുട്ടികളുടെ പുനരധിവാസവും നടപ്പിലാക്കി വരുന്നു. ഇതിനു പുറമെ സാമൂഹ്യനീതി വകുപ്പിന്റേയും കേന്ദ്ര മാനവശേഷി വകുപ്പിന്റെയും ചില പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മുടങ്ങിപ്പോയ എല്ലാ പദ്ധതികളും ഇനി തുടരാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണ്ട കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂനിറ്റുകള്‍ പട്ടിക തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."