ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്
മാനന്തവാടി: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഡയാന ക്ലബിന്റെയും മേരി മാതാ സയന്‍സ് ആന്റ് ആര്‍ട്‌സ് കോളജിന്റെയും സഹകരണത്തോടെ നടത്തിയ സംസ്ഥാന സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ആന്റ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു. മെന്‍ സിംഗിള്‍സില്‍ മുഹമ്മദ് മുനാവര്‍ കോഴിക്കോട് ഒന്നാംസ്ഥാനവും, ശ്യാംപ്രസാദ് എറണാകുളം രണ്ടാംസ്ഥാനവും നേടി. മെന്‍സ് ഡബിള്‍സില്‍ എറണാകുളത്തിന്റെ സനേവ തോമസും രൂപേഷ് കുമാറും ഒന്നാംസ്ഥാനം നേടിയപ്പോള്‍ തിരുവനന്തപുരത്തിന്റെ ബെനറ്റ് ആന്റണിയും വിഷ്ണുപ്രസാദും റണ്ണര്‍അപ്പായി.
വുമന്‍സ് സിംഗിള്‍സില്‍ കോഴിക്കോടിന്റെ അന്ന ആന്റോ ഒന്നാമതെത്തി. കണ്ണൂരിന്റെ ട്രീസ ജോളിക്കാണ് രണ്ടാംസ്ഥാനം. വുമന്‍സ് ഡബിള്‍സില്‍ അന്ന ആന്റോയും, സ്‌നേഹശാന്തിലാല്‍ ടീം ഒന്നാമതെത്തി. ശ്രുതി കെ പി, ഹരിത എം.എഫ് എന്നിവര്‍ക്കാണ് രണ്ടാംസ്ഥാനം. സീനിയര്‍ അന്തര്‍ജില്ലാ മത്സരങ്ങളില്‍ കോഴിക്കോട് എറണാകുളത്തെ 3- 2ന് തോല്‍പ്പിച്ച് ചാംപ്യന്മാരായി.
അന്തര്‍ജില്ലാ മത്സരവിജയികള്‍ക്കും റണ്ണര്‍ അപ്പിനും എന്‍ കെ രവീന്ദ്രന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി സമ്മാനിച്ചു. ഓപ്പണ്‍ വിഭാഗത്തിലെ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളെല്ലാം സ്‌പോണ്‍സര്‍ ചെയ്തത് ക്ലബ് മെമ്പറായിരുന്ന രാജശേഖന്റെ സ്മരണാര്‍ത്ഥം ഭാര്യ രമണി ടീച്ചറായിരുന്നു.
ഡയാന ക്ലബ് പ്രസിഡന്റ് ഇ എം ശ്രീധരന്‍മാസ്റ്റര്‍ അധ്യക്ഷനായ യോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു സമ്മാനദാനം നടത്തി. സംസ്ഥാന ഷട്ടില്‍ അസോസിയേഷന്‍ പ്രസിഡന്റ് എ വത്സവന്‍, സെക്രട്ടറി എസ് മുരളീധരന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വര്‍ ഒ ആര്‍ വിനീഷ്, പി ടി ബിജു, മുഹമ്മദ് കടവത്ത്, അഡ്വ. റഷീദ് പടയന്‍, ഡോ. ജനാര്‍ദ്ദനന്‍, ഡോ. സജിത്ത് പി സി, സി കെ ഗോപാലകൃഷ്ണന്‍ അഡ്വ. എസ് സായികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."