സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം: കലക്ടര്‍
കാഞ്ഞങ്ങാട്: ജില്ലയിലെ വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് വനിതകള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു.
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഇലക്ട്രിക്കല്‍, പ്ലംബിങ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി തുടങ്ങിയ തൊഴില്‍ സംരംഭങ്ങളിലേക്ക് യുവതികളും കടന്നു വരണം. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ രൂക്ഷമായ തൊഴില്‍ക്ഷാമം നേരിടുകയാണ്. ഇതിനാല്‍ ജില്ലയില്‍ ലേബര്‍പൂള്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണ്. സൗജന്യ സ്വയം തൊഴില്‍ പരിശീലനം നേടുന്നവര്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് ഉറപ്പു വരുത്തണം. സര്‍ക്കാര്‍ മേഖലയിലല്ല സ്വകാര്യ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയെന്നും കലക്ടര്‍ പറഞ്ഞു. വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം ലഭിച്ചവരുടെ ഡാറ്റാബേസ് തയാറാക്കുന്നതിന് തീരുമാനിച്ചു. ജില്ലാ പട്ടികജാതി ക്ഷേമ ഓഫിസറേയും ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസറേയും ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പി വത്സന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുഗതന്‍ ഇ.വി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ അബ്ദുറഹ്മാന്‍ കുട്ടി, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.ജി വിജയപ്രസാദ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി.എസ് രമണന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."