ഉത്തരമലബാര്‍ ജലോത്സവം വിളിപ്പാടകലെ
ചെറുവത്തൂര്‍: കരയിലും പുഴയിലും ആവേശത്തിരയിളക്കുന്ന തേജസ്വിനിയിലെ ജലോത്സവത്തിനു ഇനി പത്തുനാള്‍ മാത്രം. ഒക്‌ടോബര്‍ രണ്ടിനാണ് കാര്യങ്കോട് ഉത്തരമലബാര്‍ ജലോത്സവം നടക്കുക. ജലരാജ പട്ടം ചൂടി ആരാകും മഹാത്മാഗാന്ധി ട്രോഫിയില്‍ മുത്തമിടുക എന്നത് പ്രവചനാതീതമാണെന്നാണ് ഈ സീസണില്‍ നടന്ന മത്സരങ്ങള്‍ തെളിയിക്കുന്നത്. ഉത്തര മലബാര്‍ ജലോത്സവത്തിന് മുന്നോടിയായി ഇത്തവണ മൂന്ന് ജലോത്സവങ്ങള്‍ നടന്നു. ഈ മത്സരങ്ങളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കവ്വായി കായലില്‍ നടന്ന മത്സരത്തില്‍ നവോദയ മംഗലശ്ശേരി വിജയഗാഥ രചിച്ചപ്പോള്‍ കുപ്പത്ത് നടന്ന മത്സരത്തില്‍ എ.കെ.ജി പൊടോത്തുരുത്തിയും കാട്ടാമ്പള്ളിയില്‍ നടന്ന മത്സരത്തില്‍ എ.കെ.ജി മയ്യിച്ചയും ജലരാജാക്കന്മാരാവുകയായിരുന്നു. വിജയം ആവര്‍ത്തിക്കാന്‍ ഇവര്‍ പരിശ്രമിക്കുമ്പോള്‍ കഴിഞ്ഞ പരാജയങ്ങള്‍ക്കുള്ള മധുര പ്രതികാരത്തിനായാണ് മറ്റു ടീമുകള്‍ പരിശ്രമിക്കുന്നത്. കാര്യങ്കോട് ജലോത്സവത്തിന് മുമ്പായി ഒരു മത്സരം കൂടി 25ന് മംഗലശ്ശേരിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."