HOME
DETAILS
MAL
വാഹനാപകട മരണം ബന്ധുക്കള്‍ക്ക് 41 ലക്ഷം നല്കാന് വിധി
backup
September 20 2016 | 23:09 PM
മഞ്ചേരി: വാഹന അപകടത്തില്‍ മരിച്ചയാളുടെ അവകാശികള്‍ക്ക് 41 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ട്രിബൂനല്‍ രമേശ് ബായ് വിധിച്ചു. പൂക്കോടന്‍ അബ്ദുന്നാസറാണ് അപകടത്തില്‍ മരണപ്പെട്ടത്.
മൊറയൂര്‍ സ്കൂള്‍പടിയില്‍ വെച്ചു ബൈക്ക് ഓടിച്ചു പോകവേ എതിരേ വന്ന മാരുതി കാര്‍ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു.
തുടര്‍ന്നു പിറകില്‍ നിന്നും വന്ന ബസ് മുകളിലൂടെ കയറിയാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചയാളുടെ അശ്രദ്ധയാണ് അപകട കാരണമെന്നു കണ്ടെത്തി നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനിയോടു നഷ്ടപരിഹാരം നല്‍കാനാണു കോടതി വിധിച്ചത്. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ.മോഹന്‍ദാസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."