വാര്‍ഡ് മെമ്പറുടെ പേരില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് എഴുതിയെടുത്തു; യു.ഡി.എഫ് നേതാക്കള്‍ സെക്രട്ടറിയെ ഉപരോധിച്ചു
കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തിലെ 7 ാംവാര്‍ഡ് മെമ്പറായ സെബു സെത്തക്കതുള്ളയുടെ പേരില്‍ ഓഫിസ് രേഖയില്‍ വ്യാജ ഒപ്പിട്ടു ഒരു ലക്ഷം രൂപ കരാറുകാരന് അനുവദിച്ചു നല്‍കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം പഞ്ചായത് സെക്രട്ടറിയെ ഉപരോധിച്ചു .
7 ാംവാര്‍ഡില്‍ തെരുവ് വിളക്കുകളുടെ അറ്റ കുറ്റ പണികള്‍ പൂര്‍ത്തീകരിച്ചതിന്റെ പേരില്‍ ആണ് വാര്‍ഡ് മെമ്പര്‍ അറിയാതെ മെമ്പറുടെ കള്ള ഒപ്പിട്ട് ഫണ്ട് അനുവദിച്ചു കൊടുത്തത് .
കഴിഞ്ഞ ദിവസം പഞ്ചായത് ഓഫിസില്‍ എത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ ആണ് തന്റെ കള്ള ഒപ്പിട്ടു പണം കൈപ്പറ്റിയ വിവരം മെമ്പര്‍ അറിയുന്നത് . ഉടന്‍ തന്നെ സെക്രട്ടറിയെ വിവരംഅറിയിച്ചെങ്കിലും അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി . തൃത്താല പൊലിസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
മെമ്പറുടെ പേരില്‍ വ്യാജ രേഖ ചമച്ചു ഫണ്ട് നല്‍കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു . തുടര്‍ന്ന് പഞ്ചായത് പ്രസിഡന്റ്, സെക്രട്ടറി, തുടങ്ങിയവര്‍ രണ്ടു ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
യുഡിഎഫ് നേതാക്കളായ കെ വിനോദ് ,തോപ്പില്‍ മൊയ്തീന്‍ കുട്ടി, ടി അസീസ് , കെ ബാലന്‍, പാദുക നൗഷാദ്, സുരേന്ദ്രന്‍, ഏന്തീന്‍കുട്ടി, മെമ്പര്‍മാരായ സെബു സെത്തക്കതുള്ള, ശശിരേഖ, പി.വി ഷാജി , ശശി , ടി.വി ദാസന്‍, മറിയം ഹനീഫ , അംബിക ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."