ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല
മാള: മാരേക്കാട്, പുത്തന്‍ചിറ, പുല്ലന്‍കുളങ്ങര എന്നീ പാടശേഖരങ്ങളില്‍ കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനായി തുടങ്ങിയ അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ ആവശ്യത്തിന് വെള്ളം എത്താത്തത് കാരണം കര്‍ഷകര്‍ പ്രതിസന്ധിയില്‍.
പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കുന്നതിനുള്ള കനാലുകള്‍ പല സ്ഥലത്തും തകര്‍ന്നതാണ് പാടശേഖരങ്ങളില്‍ ആവശ്യത്തിന് വെള്ളം എത്താത്തിന്റെ ഒരു കാരണം.
പുളിയിലകുന്നിലെ പുല്ലന്‍കുളത്തില്‍ നിന്ന് അടിച്ച് വിടുന്ന വെള്ളം പോകുന്ന കനാലാണ് പല സ്ഥലത്തും തകര്‍ന്നുകിടക്കുന്നത്.
ചാലക്കുടി പുഴയില്‍ നിന്ന് സമ്പാളൂരിലെ ഞറളക്കടവ് പാലത്തിനടുത്ത് സ്ഥാപിച്ചിട്ടുള്ള പമ്പിങ്ങ് കേന്ദ്രത്തിലെ മോട്ടോര്‍ വഴി അടിച്ച് വിടുന്ന വെള്ളം തോട്ടിലൂടെയാണ് അഷ്ടമിച്ചിറ പുളിയിലകുന്നിലെ പുല്ലന്‍കുളത്തിലേക്ക് എത്തുന്നത്. ഈ തോടിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് ചെയ്യാത്തതും പുല്ലന്‍കുളത്തിലേക്ക് ആവശ്യത്തിന് വെള്ളം എത്താത്തതിന് കാരണമാകുന്നതായി കര്‍ഷകര്‍ പറയുന്നു.
പുല്ലന്‍ കുളത്തിലേക്ക് ആവശ്യത്തിന് വെള്ളം എത്താത്തത് മൂലം പുല്ലന്‍കുളത്തിനടുത്തുള്ള പമ്പിങ്ങ് കേന്ദ്രത്തിലെ 100 എച്ച്.പിയുടെ മോട്ടോര്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും പാടശേഖരങ്ങളില്‍ വെള്ളം എത്താതിരിക്കാന്‍ കാരണമാകുന്നുണ്ട്.
കനാലിന്റെ അടി ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാത്തത് കാരണം വളരെയേറെ വെള്ളം ചോര്‍ന്ന് പാഴായി പോകുകയാണ്. മൂന്ന് പതിറ്റാണ്ട് മുന്‍പ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഷ്ടമിച്ചിറ ജലസേജന പദ്ധതി ആരംഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.എല്‍.എ നിര്‍വഹിച്ചുവെങ്കിലും ഇപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടില്ല.
പ്രധാന പമ്പിങ്ങ് കേന്ദ്രമായ ചാലക്കുടി പുഴയുടെ തീരത്തുള്ള ഞറളക്കടവില്‍ 100 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകാത്തതും പുളിയിലക്കുന്നിലെ പമ്പിങ്ങ് കേന്ദ്രത്തില്‍ ആവശ്യത്തിന് വെള്ളം എത്താത്തതിന് കാരണമാകുന്നുണ്ട്.
അവിടെ ഇപ്പോള്‍ 40 ന്റെയും 20 ന്റെയും 2 മോട്ടോറുകളാണുള്ളത്. ഞറളക്കടവില്‍ നിന്നും അടിച്ച് വിടുന്ന വെള്ളം കാടുകുറ്റി പഞ്ചായത്തിലെ ചെറാല്‍ പാടശേഖരത്തിലേക്കും പോകുന്നുണ്ട്. ചെറാല്‍ പാടശേഖരത്തിലേക്ക് അധിക വെള്ളം പോകുന്നത് തടയാന്‍ ഷട്ടര്‍ സ്ഥാപിക്കാ ത്തതും പുല്ലന്‍കുളത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുണ്ട്.
പുല്ലന്‍ കുളത്തിലേക്കും അവിടെ നിന്ന് പാടശേഖരങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിനുള്ള കനാലുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കുകയും പ്രധാന പമ്പിങ്ങ് കേന്ദ്രമായ ഞറളക്കടവില്‍ 100 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിക്കുകയും ആവശ്യമായ സ്ഥലത്ത് ഷട്ടര്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് പാടശേഖരങ്ങളില്‍ കൃഷിക്ക് ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."