HOME
DETAILS
MAL
യുവാവിനെ കാണാതായ സംഭവം; സ്വവര്‍ഗാനുരാഗമെന്ന് കണ്ടെത്തല്‍
backup
September 20 2016 | 23:09 PM
കുന്നംകുളം: കുന്നംകുളം ചൊവ്വന്നൂരില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തിനു പിന്നില്‍ സ്വവര്‍ഗാനുരാഗമെന്ന് കണ്ടെത്തല്‍. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി വിശാഖ് (26), മുണ്ടത്തിക്കോട് സ്വദേശി അജേഷ് (21) എന്നിവരാണ് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
വിശാഖിനെ കാണാനില്ലെന്ന് അറിയിച്ച് വിശാഖിന്റെ അച്ഛന് കുന്നംകുളം പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുളള അന്വേഷണത്തില്‍ ഇരുവരും കൊല്ലത്തുള്ളതായി കണ്ടെത്തി.
സ്റ്റേഷനില്‍ ഹാജരായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചതോടെ പൊലിസ് ഇവരെ വിട്ടയച്ചു. വിശാഖിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും ബാംഗ്ലൂരിലേക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."