അറബി ഭാഷാപഠന വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം
പൂച്ചാക്കല്‍: അറബി ഭാഷാപഠന വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. സംസ്ഥാനത്തെ പൊതു വിദ്യാലങ്ങളില്‍ നിന്നും അറബിപഠനം ഘട്ടംഘട്ടമായി തുടച്ചു നീക്കുന്നരീതിയിലുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിന് കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആലപ്പുഴ റവന്യു ജില്ലാകൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു. അറബിഭാഷാധ്യാപക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തിക്കൊണ്ട് കെ.എ.ടി.എഫിനെ ഒഴിവാക്കിയ നടപടി നീതീകരിക്കാനാവില്ല. ക്യൂ. ഐ.പി.സമിതി രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഉള്‍ക്കൊള്ളുന്ന പൊതുസമൂഹത്തിന്റെ ആശങ്ക അകറ്റി അറബി ഭാഷാപഠനത്തിനെതിരെയുള്ള നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 28 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ധര്‍ണ്ണയുടെ ഭാഗമായി ആലപ്പുഴ കായംകുളം എന്നീ എ.ഇ. ഒ. ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ പത്തിന് ധര്‍ണ്ണ ആരംഭിക്കും.
അലപ്പുഴയില്‍ ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂറും,കായംകുളത്ത് മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് ഇസ്മായീല്‍ കുഞ്ഞ് മുസ്‌ലിയാരും ഉദ്ഘാടനം നടത്തും.ജില്ലാ പ്രസിഡന്റ് എം.അസീസ്‌കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി.എ.ബക്കര്‍,ട്രഷറര്‍ മുഹമ്മദ് ഫൈസല്‍,എസ്. അഹ്മദ്, സൗദ.എം.എ,എം.ഷിഹാബുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."