കൊതുക് നശീകരണ പരിപാടിക്ക് തുടക്കം
കോട്ടയം: ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൊതുക് നശീകരണം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
ജില്ലയില്‍ കൊതുക് നിയന്ത്രണ തീവ്ര യജ്ഞപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ പരിസര സംരക്ഷണം എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും ഉറപ്പു വരുത്തണമെന്നും. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സണ്ണി പാമ്പാടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എന്‍. പ്രിയ, ജില്ലാ മലേറിയ ഓഫീസര്‍ സി. കെ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."