HOME
DETAILS

Knowledge Room

  
backup
September 21, 2016 | 6:38 PM

knowledge-room

തുളസി

ശാസ്ത്ര നാമം:
Ocimum tenuiflorum
തുളസിയില്‍ രാമ തുളസി, കൃഷ്ണ തുളസി, കര്‍പ്പൂര തുളസി എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. നേത്ര രോഗങ്ങളടക്കമുള്ള വിവിധ ചികിത്സാ രീതികളില്‍ തുളസിയെ ഉപയോഗപ്പെടുത്തുന്നു.

അരളി

ശാസ്ത്ര നാമം:
Nerium Oleander
വിഷാംശമടങ്ങിയ ഈ പൂക്കളുടെ വിത്ത് കീടനാശിനിയായി ഉപയോഗിക്കുന്നു. വിഷമാണെങ്കിലും പ്രത്യേക സംസ്‌കരണ പ്രക്രിയയിലൂടെ ഇല സൗന്ദര്യവര്‍ധക വസ്തുവായി ഉപയോഗിക്കുന്നു.

കണിക്കൊന്ന

ശാസ്ത്ര നാമം:
Cassia fistula
സസ്യ കുടുംബം: ഫാബേസിയ.
കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കൊന്നയ്ക്ക് മറ്റു സസ്യങ്ങളെ അപേക്ഷിച്ച് കീടങ്ങളേയും വരള്‍ച്ചയേയും അതിജീവിക്കാനുള്ള കഴിവുണ്ട്.
ചെമ്പരത്തി

ശാസ്ത്ര നാമം:  
Hibiscus rosa sinensis
ഷൂ ഫ്‌ളവര്‍, ചൈനീസ് റോസ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഔഷധ സസ്യ ഗണത്തില്‍പെടുന്നു.കേശ സംരക്ഷണത്തിനായി കൂടുതലായും ഉപയോഗപ്പെടുത്തുന്നു.

ശംഖു പുഷ്പം
ശാസ്ത്ര നാമം:
Clitoria ternatea
വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നു. ഔഷധ സസ്യമായി ഉപയോഗപ്പെടുത്തുന്നു.
സൂര്യകാന്തി
ശാസ്ത്ര നാമം:
helianthus anus
പൂവ് പൂര്‍ണമായി വിരിയുന്നതുവരെ  മൊട്ടുകളും ഇലകളും സൂര്യന്റെ സഞ്ചാരദിശയ്ക്കനുസരിച്ച് ചലിക്കാനുള്ള പ്രവണത കാണിക്കുന്നു. ഭക്ഷ്യ എണ്ണയ്ക്ക് വേണ്ടിയും ഉപയോഗപ്പെടുത്തുന്നു.
താമര
ശാസ്ത്ര നാമം:
Nelumbo nucifera
ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ തണ്ടും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. വിത്ത് ഔഷധഗുണമേറിയവ ആണ്. ബുദ്ധ, ഹിന്ദുമതങ്ങളില്‍ താമര പുണ്യ പുഷ്പമാണ്.
പവിഴമല്ലി
ശാസ്ത്ര നാമം:
Nyctanthes arbor tristis
പകല്‍ സമയത്ത് ഇവയുടെ പൂക്കള്‍ മങ്ങിയ നിറത്തില്‍ കാണപ്പെടുന്നതു കൊണ്ട് ദുഃഖത്തിന്റെ മരം എന്നു വിളിക്കുന്നു. രാത്രി കാലത്താണ് പൂക്കള്‍ വിടരുന്നത്.
ഉഷമലരി
ശാസ്ത്ര നാമം:
Catharanthus
കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ഔഷധ നിര്‍മാണത്തിനുപയോഗപ്പെടുത്തുന്നു. വെള്ള, ചുവപ്പ്, ഇളം വയലറ്റ്, റോസ് എന്നീ നിറങ്ങളില്‍ പൂക്കള്‍ വിരിയുന്ന ഉഷമലരിക്ക് നിത്യ കല്യാണി, ശവംനാറി എന്നീ പേരുകളും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു; കേസ് ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചതായി റിപ്പോർട്ട്

Saudi-arabia
  •  2 days ago
No Image

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വൻ മോഷണം: പതിനായിരം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള 'ഒച്ചുകൾ' മോഷ്ടിക്കപ്പെട്ടു

International
  •  2 days ago
No Image

കേശവദാസപുരം മനോരമ വധക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും

Kerala
  •  2 days ago
No Image

നികുതി നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി യുഎഇ; ഭേദ​ഗതികൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

ഏകദിന ക്രിക്കറ്റിലെ മാസ്റ്ററാണ് അദ്ദേഹം: സൂപ്പർതാരത്തെ പ്രശംസിച്ച് രാഹുൽ

Cricket
  •  2 days ago
No Image

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

Kerala
  •  2 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

National
  •  2 days ago
No Image

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

Cricket
  •  2 days ago
No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  2 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  2 days ago