HOME
DETAILS

ബി.ജെ.പി നേതൃയോഗം: മോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന അദ്വാനി ശ്രദ്ധാകേന്ദ്രമാകും

ADVERTISEMENT
  
backup
September 21 2016 | 18:09 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae

കോഴിക്കോട്: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി നാളെ കോഴിക്കോട്ടു നടക്കാനിരിക്കെ എല്ലാ കണ്ണുകളും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയിലേക്കും മുരളീ മനോഹര്‍ ജോഷിയിലേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി ഇടഞ്ഞു നില്‍ക്കുന്ന രണ്ട് മുന്‍ അധ്യക്ഷന്മാരും ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നും പ്രസംഗിക്കുമോയെന്നുമാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.
 കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്ത അദ്വാനി  പ്രസംഗിക്കാന്‍ തയാറാകാതെ തന്റെ അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. യോഗത്തിന്റെ രണ്ടാം ദിവസം പ്രസംഗിക്കാനാണ് നിശ്ചയിച്ചതെങ്കിലും അദ്വാനി അതിന് തയാറായില്ല. അദ്വാനിയെ പ്രസംഗിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക്ഷണിച്ചുവെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. മോദി പ്രധാനമന്ത്രി പദവും അമിത് ഷാ പാര്‍ട്ടി നേതൃത്വവും ഏറ്റെടുത്ത ശേഷം അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ ഉന്നത നയരൂപീകരണ സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് നീക്കിയിരുന്നു. 1980ല്‍ ബി.ജെ.പി രൂപീകരിച്ച കാലം മുതല്‍ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായിരുന്നു ഇരുവരും. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്കൊപ്പം മാര്‍ഗദര്‍ശക് മണ്ഡലിലാണ് പിന്നീട് ഇവര്‍ക്ക് സ്ഥാനം നല്‍കിയത്. രൂപീകരണ കാലം മുതല്‍ പാര്‍ട്ടിയെ നയിച്ച വാജ്‌പേയ്-അദ്വാനി ദ്വയങ്ങളുടെ കാലം കഴിഞ്ഞെന്ന സന്ദേശമാണ് ഇതിലൂടെ പുതിയ നേതൃത്വം അണികള്‍ക്ക് നല്‍കിയത്.  ഇതേ തുടര്‍ന്നാണ് വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നത്. പാര്‍ട്ടിയിലെ മോദി വിരുദ്ധ ക്യാംപ് സജീവമാകാനും ഈ നടപടികള്‍ കാരണമായി.  മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതില്‍ പ്രതിഷേധിച്ച് 2013ല്‍ ഗോവയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നിരുന്നു. എല്‍.കെ അദ്വാനി പരിപാടിക്കെത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ദീന്‍ ദയാല്‍ ഉപാധ്യായയുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന ദേശീയ സമ്മേളനത്തില്‍ അദ്വാനി പങ്കെടുക്കുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പരിപാടിക്കെത്തി, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രസംഗിക്കാതെ മാറിനിന്നാല്‍ അത് ദോഷം ചെയ്യുമെന്നും ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നു.

പാര്‍ട്ടിയിലെ വിഭാഗീയത സമ്മതിച്ച്  കുമ്മനം

കോഴിക്കോട്: ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് പരസ്യമായി സമ്മതിച്ച് പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. താന്‍ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്ന് കുമ്മനം പറഞ്ഞു. തന്നെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ദേശീയ ഉപാധ്യക്ഷനാകുന്നതില്‍ എതിര്‍പ്പില്ലെന്നും മുന്‍ അധ്യക്ഷന്മാര്‍ക്ക് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും കുമ്മനം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായ്  കുമ്മനം ഗ്രൂപ്പിസമുണ്ടെന്ന് സമ്മതിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയതില്ലെന്നായിരുന്നു ബി.ജെ.പി ഇതുവരെ അവകാശപ്പെട്ടിരുന്നത്.
 പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നതില്‍ കുമ്മനം തങ്ങളെ അവഗണിക്കുകയാണെന്ന്കാട്ടി രണ്ട് മുന്‍ അധ്യക്ഷന്‍മാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.  
 കാലങ്ങളായി ബി.ജെ.പിയെ നിയന്ത്രിക്കുന്ന തങ്ങളെ വകവയ്ക്കാതെ പാര്‍ട്ടിയെ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കുമ്മനത്തിന്റെ ശ്രമത്തിനെതിരേ വി. മുരളീധരനും കൃഷ്ണദാസും കടുത്ത അമര്‍ഷത്തിലാണ്. ദേശീയ കൗണ്‍സിലില്‍ നിന്ന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി മുകുന്ദനെ മാറ്റി നിര്‍ത്തിയതും വിഭാഗീയതയുടെ പേരിലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അവഗണനക്കെതിരേ കെ. രാമന്‍പിളളയും ഇന്നലെ രംഗത്തുവന്നു.  ഇതിനിടെയാണ് വിഭാഗീയതയുണ്ടെന്ന് കുമ്മനം തന്നെ പരസ്യമായി സമ്മതിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •5 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •5 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •12 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •13 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •13 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •13 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •14 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •14 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •14 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •14 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

അര നൂറ്റാണ്ടിലേറെ കാലം ദുബൈ കസ്റ്റംസിന്റെ തലവനായിരുന്ന കാസിം പിള്ളയുടെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി 

uae
  •15 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •15 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •16 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •16 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •16 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •17 hours ago
ADVERTISEMENT
No Image

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവക്കുന്നര്‍ സൂക്ഷിക്കുക, സ്‌കാമര്‍മാര്‍ നിങ്ങളോടൊപ്പമുണ്ട്.

uae
  •a minute ago
No Image

കുപ്‌വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു; നാല് പേര്‍ക്ക് പരുക്ക്

National
  •11 minutes ago
No Image

അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി

Kerala
  •24 minutes ago
No Image

 32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്

Kerala
  •26 minutes ago
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •2 hours ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •2 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •3 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •4 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •5 hours ago

ADVERTISEMENT