സമ്പൂര്‍ണ്ണ മദ്യനിരോധനം അനിവാര്യം: കെ.എ. ചന്ദ്രന്‍
പാലക്കാട് : 90 വയസ്സുള്ള വൃദ്ധയെ വരെ ലൈംഗികമായി പീഡിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന സാക്ഷരകേരളം അധഃപതിച്ചു കൊണ്ടിരിക്കുന്നതിന്റെ മുഖ്യശത്രു മദ്യവും ലഹരിവസ്തുക്കളുമാണെന്നും, സമ്പൂര്‍ണ്ണ മദ്യനിരോധനം രാജ്യത്താകെ നടപ്പാക്കേണ്ടത് കാലഘട്ടത്തിന് അനിവാര്യമാണെന്നും മുന്‍ എം.എല്‍.എ. കെ.എ. ചന്ദ്രന്‍. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 89-ാം സമാധി ദിനത്തോടനുബന്ധിച്ച് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം ലോകത്തിന് നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രീനാരായണീയ പ്രസ്ഥാനങ്ങളടക്കം മുഴുവന്‍ സംഘടനകളും മുന്നിട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കെ. അബൂബക്കര്‍ അധ്യക്ഷനായി. എ.കെ.സുല്‍ത്താന്‍ മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി.ചാമുണ്ണി, കെ.എ.രഘുനാഥ്, വിക്‌ടോറിയ വിന്‍സെന്റ്, ലക്ഷ്മീദേവി, റയ്മണ്ട് ആന്റണി, എം.എസ്. അബ്ദുല്‍കുദ്ദൂസ്, കെ.പി. കാശി വിശ്വനാഥ്, ജി. രവീന്ദ്രന്‍, കെ.എ. അബ്ദുല്‍കലാം, ടി.എസ്. കൃഷ്ണമോഹന്‍, എ. നടരാജന്‍, എസ്. സഹാബ്ദ്ദീന്‍, ഷാജഹാന്‍, വാസുദേവന്‍, എച്ച്. ലാസര്‍, അബ്ദുല്‍ഖാദര്‍, എസ്. രാധാകൃഷ്ണന്‍, കെ.കെ. ലക്ഷ്മണന്‍ പ്രസംഗിച്ചു.
എം. അഖിലേഷ് കുമാര്‍ സ്വാഗതവും എം.സി. വിജയരാഘവന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."