എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
മങ്കട: എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ഇന്നു മങ്കടയില്‍ തുടങ്ങും. സമ്മേളനത്തിന് ഉയര്‍ത്താനുള്ള പതാക മുതുകുര്‍ശ്ശി എം.ആര്‍ രമേശ് മാസ്റ്റര്‍ സ്മൃതിമണ്ഡപത്തില്‍നിന്നു വൈകിട്ട് മൂന്നിനു സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി.പി ബാലകൃഷ്ണന്‍ ജാഥാ ക്യാപ്റ്റന്‍ പി.കെ സന്ധ്യയ്ക്കു കൈമാറി ഉദ്ഘാടനം ചെയ്യും.
കൊടിമരജാഥയുടെ പ്രയാണം മങ്കട കാച്ചിക്കുന്നില്‍ സുരേഷ് ബാബു സ്മൃതിമണ്ഡപത്തില്‍നിന്നു പുറപ്പെടും. ജാഥാ ക്യാപ്റ്റന്‍ ജംഷീറിന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ് കൈമാറും. പന്തല്ലൂരിലെ കെ.പി അന്‍വറലി സ്മൃതിമണ്ഡപത്തില്‍നിന്നു എന്‍. ഹക്കീം നയിക്കുന്ന ജാഥ എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ.കെ സമദ് ഉദ്ഘാടനം ചെയ്യും.
ജാഥകള്‍ വൈകിട്ട് ആറിനു സമ്മേളന നഗരിയായ എ.ബി ബര്‍ദന്‍ നഗറില്‍ സംഗമിക്കും. ജില്ലാ പ്രസിഡന്റ് എം.കെ മുഹമ്മദ് സലീം പതാക ഏറ്റുവാങ്ങും. കൊടിമരം പ്രൊഫ. പി. ഗൗരിയും ബാനര്‍ ജാസ്മിന്‍ ആലങ്ങാടനും ഏറ്റുവാങ്ങും. കെ.പി മജീദ് പതാക ഉയര്‍ത്തും. 23നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു യുവജന റാലി നടക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍, മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, അഡ്വ. കെ. രാജന്‍ എം.എല്‍.എ സംസാരിക്കും. 24ന് സോണി പി. നഗരയില്‍ പ്രതിനിധി സമ്മേളനവും സാംസ്‌ക്കാരിക സമ്മേളനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."