ഇസ്റാഈല്‍ കമ്പനികളില്‍ നിന്നും കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം അയര്‍ലന്‍ഡ് പിന്‍വലിച്ചു; ശരിയായ തീരുമാനമെന്ന് ധനമന്ത്രി
വിവിധ ഇസ്റാഈല്‍ കമ്പനികളിലെ കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം പിന്‍വലിച്ച് അയര്‍ലന്‍ഡ് സര്‍ക്കാര്‍. അയര്‍ലന്‍ഡിന്റെ സ്ട്രാറ്റജിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിലെ ആഗോള ഇക്വിറ്റി ഫോര്‍ട്ട്ഫോളിയോയില്‍ നിന്ന് 3 മില്യണ്‍ യൂറോയോളം പിന്‍വലിക്കാന്‍ തീരുമാനമായെന്നാണ് ഐറിഷ് നാഷണല്‍ ട്രഷറി മാനേജ്മെന്റ് സ്ഥിരീകരിച്ചത്.
ബാങ്ക് ഹാപോലിം ബി.എം, ബാങ്ക് ലൂമിലെ ഇസ്രായേല്‍ ബി.എം, ഇസ്രായേല്‍ ഡിസ്കൗണ്ട് ബാങ്ക്, മിസ്റാഹി ടെഫാഹോട് ബാങ്ക് ലിമിറ്റഡ്, ഫസ്റ്റ് ഇന്റര്‍നാഷണല്‍ ബാങ്ക്, റാമി ലെവി സി.എന്‍ സ്റ്റോര്‍സ് എന്നീ ആറ് കമ്പനികളെ ഓഹരികള്‍ പിന്‍വലിക്കാനാണ് അയര്‍ലന്‍ഡിന്റെ തീരുമാനം.
ഈ തീരുമാനം ശരിയാണെന്നും ഇസ്റാഈല്‍ കമ്പനികളിലെ നിക്ഷേപം അപകടകരമാണെന്നും മറ്റ് നിക്ഷേപങ്ങളിലൂടെ തങ്ങള്‍ക്ക് വാണിജ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഐറിഷ് ധനമന്ത്രി മൈക്കല്‍ മഗ്രാത്ത് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം നേരത്തെ സ്പെയിന്, സ്ലോവേനിയ, മാള്‍ട്ട എന്നീ രാജ്യങ്ങളോടൊപ്പം അയര്‍ലന്‍ഡും ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."