കറുത്തവര്‍ഗക്കാരനു നേരെ പൊലിസ് വെടിവയ്പ്; അമേരിക്കന്‍ നഗരത്തില്‍ അടിയന്തരാവസ്ഥ
വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരേ പൊലിസ് അതിക്രമം തുടരുന്നു. കഴിഞ്ഞ ദിവസം ഒരു കറുത്ത വര്‍ഗക്കാരനെതിരേ പൊലിസ് വെടിവയ്പ് നടത്തിയതിനെ തുടര്‍ന്ന് ചാര്‍ലെറ്റ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സംഭവത്തില്‍ 43കാരനായ കെയ്ത്ത് ലമോണ്ട് സ്കോട്ട് കൊല്ലപ്പെട്ടിരുന്നു. വെടിവയ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് നോര്‍ത്ത് കരോലിനയിലെ പ്രധാന നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമാണ് കറുത്ത വര്‍ഗക്കാരനു നേരെ പൊലിസ് വെടിവയ്പ് നടത്തിയത്. ചോരയൊലിപ്പിച്ചു തെരുവില്‍ വീണുകിടന്ന ഇയാളെ പൊലിസ് മര്‍ദിച്ചതായും ആരോപമണമുണ്ട്. തുടര്‍ന്നാണ് സംഭവത്തില്‍ പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ച് പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. പൊലിസ് സ്റ്റേഷനു നേരെയുണ്ടായ കല്ലേറില്‍ ജനവാതിലുകള്‍ തകര്‍ന്നു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇതില്‍ പ്രതിഷേധിച്ചും സമരങ്ങള്‍ അരങ്ങേറിയതോടെയാണ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."