മലിനീകരണം കുറഞ്ഞ ബസുകള്‍; ജര്‍മന്‍ ബാങ്കുമായി വായ്പാ കരാര്‍ നിലവില്‍വന്നു
തിരുവനന്തപുരം: മലിനീകരണം കുറഞ്ഞ ബസുകള്‍ വാങ്ങുന്നതിന് വായ്പയെടുക്കുന്നതിനുള്ള മിനിറ്റ്സ് ഓഫ് മീറ്റിങ്ങില്‍ (എം.ഒ.എം) ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് പ്രോജക്ട് മാനേജര്‍ ജൂലിയ ഷോള്‍ട്ട്സ്, കെ.യു.ആര്.ടി.സി എം.ഡി ആന്റണി ചാക്കോ എന്നിവര്‍ ഒപ്പുവച്ചു.
വിശാല കൊച്ചി വികസന അതോറിറ്റിയുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ ഉപകേന്ദ്രങ്ങളായ വൈക്കം, തൊടുപുഴ, കോട്ടയം, ആലപ്പുഴ, ഏറ്റുമാനൂര്‍, പാലാ, കോതമംഗലം, കൂത്താട്ടുകുളം, തൃശൂര്‍, ചാലക്കുടി, ഗുരുവായൂര്‍, പുതുക്കാട്, ചേര്‍ത്തല, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും.
ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്ന് ലഭ്യമാകുന്ന വായ്പ ഉപയോഗിച്ച് സി.എന്‍.ജി, ഇലക്ട്രിക് ബാറ്ററി എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസുകള്‍ നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."