HOME
DETAILS
MAL
ബാര്‍ കോഴ: കെ.എം മാണിയുടെ ഹരജി 28ന് പരിഗണിക്കും
backup
September 22 2016 | 20:09 PM
കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം മാണി നല്കിയ ഹര്‍ജി ഹൈക്കോടതി സെപ്റ്റംബര്‍ 28നു പരിഗണിക്കാനായി മാറ്റി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ തെളിവുകളില്ലെന്ന് വിജിലന്‍സ് അന്വേഷണ സംഘം രണ്ടു തവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും വിജിലന്‍സ് കോടതി രണ്ടു തവണയും തുടരന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തത്.
ഇതു നിയമപരമല്ലെന്ന് കെ.എം മാണി ഹരജിയില്‍ പറയുന്നു. കേസില്‍ പുതിയ തെളിവുകളോ വസ്തുതകളോ ഇല്ലാതെ തുടരന്വേഷണം നടത്താനാവില്ലെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണ് വിജിലന്‍സ് കോടതിയുടെ നടപടി. അതിനാല്‍ ഹരജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ തുടരന്വേഷണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കെ.എം മാണിക്കു വേണ്ടി സീനിയര്‍ അഡ്വ. എം.കെ ദാമോദരനാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."