മുസ്ലിംലീഗ് എസ്.പി ഓഫിസ് മാര്‍ച്ച് ഒക്ടോബര്‍ മൂന്നിന്
മലപ്പുറം: തീരദേശങ്ങളില്‍ പൊലിസിന്റെ സഹായത്തോടെ സി.പി.എം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ഒക്ടോബര്‍ മൂന്നിനു മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി. ഓഫിസിലേക്കു മാര്‍ച്ച് നടത്തും. തീരമേഖലകളില്‍ അക്രമം തടയിടേണ്ടണ്ട പൊലിസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടുകളാണു സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണു മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
തീരദേശ മേഖലകളില്‍ ഭീകരവാദികളെപ്പോലെ അഴിഞ്ഞാടുന്ന സി.പി.എം. ഗുണ്ടണ്ടാസംഘങ്ങളെ നിലക്കുനിര്‍ത്താനും സമാധാനം പുന:സ്ഥാപിക്കുവാനും സി.പി.എം നേതൃത്വവും തയ്യാറാകുന്നില്ലെന്നും യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനു പകരം പൊലിസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫിസില്‍ നിന്നും ലഭിക്കുന്ന ലിസ്റ്റുകള്ക്കനുസരിച്ചാണ് അറസ്റ്റ് നടത്തുന്നതെന്നും ലീഗ് കുറ്റപ്പെടുത്തി. 24നു നടത്താനിരുന്ന എസ്.പി. ഓഫിസ് മാര്‍ച്ചിന് പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."