വീട്ടമ്മയ്ക്ക് 6.3 ലക്ഷം രൂപയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ല്
എടപ്പാള്‍: 637326 രൂപയുടെ ബില്ല് നല്കി ഗൃഹനാഥയ്ക്കു വൈദ്യുതി വകുപ്പിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. തട്ടാന്‍പടി മണ്ണാരവളപ്പില്‍ ആമിനയുടെ വീട്ടിലെ കഴിഞ്ഞ രണ്ടു മാസത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി വകുപ്പ് നല്കിയ ബില്ലിലാണ് തുക രേഖപ്പെടുത്തിയിരുന്നത്.
പതിവായി രണ്ടു മാസത്തെ ബില്ല് 500നും 600 നും ഇടയിലാണു വരാറുള്ളത്. ഇന്നലെ മീറ്റര്‍ റീഡിങ്ങ് നടത്തിയ എടപ്പാള്‍ ഓഫിസിനു കീഴിലുള്ള ജീവനക്കാരനാണ് ഉയര്‍ന്ന തുകയുടെ ബില്ല് നല്‍കിയത്. ഉയര്‍ന്ന ബില്ല് ലഭിച്ചതിനെത്തുടര്‍ന്നു പകച്ച ആമിന ഇന്നലെ തന്നെ എടപ്പാള്‍ കെഎസ്ഇബി ഓഫിസിലെത്തി പരാതി നല്കി. എന്നാല്‍ തുക അടക്കണമെന്ന നിലപാടിലാണു വൈദ്യുതി വകുപ്പ് അധികൃതര്‍. എന്നാല്‍ വീണ്ടണ്ടും റീഡിങ്ങ് നടത്തി പരിശോധന നടത്തണമെന്ന ആവശ്യപ്പെട്ട് ഫീസിനത്തില്‍ അമിന 35 രൂപ കെട്ടിവെച്ചു.
ഇതേത്തുടര്‍ന്ന് അടുത്ത ദിവസം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. പരിശോധനയില്‍ മീറ്ററിനു കുഴപ്പം കണ്ടെണ്ടത്തിയില്ലെങ്കില് മുഴുവന്‍ തുകയും അടക്കണമെന്നും മീറ്ററിനു കുഴപ്പമുണ്ടെണ്ടങ്കില് മാറ്റി നല്കാമെന്നുള്ള നിലപാടിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."