HOME
DETAILS

ഫോര്‍ലാനില്‍ രക്ഷകനെ തേടി മുംബൈ

  
backup
September 22 2016 | 21:09 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%86-%e0%b4%a4%e0%b5%87%e0%b4%9f

കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന 500ാം ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലന്‍ഡ് കൈക്കലാക്കി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയില്‍ പരുങ്ങലിലാണ്.
ടോസ് നേടിയാല്‍ ഇന്ത്യന്‍ മണ്ണില്‍ ആദ്യം ബാറ്റിങിനിറങ്ങുകയെന്ന സാമാന്യ തത്വം വിരാട് കോഹ്‌ലി പാലിച്ചപ്പോള്‍ മൂന്നു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി ടീമിനെ ഇറക്കിയ കെയ്ന്‍ വില്ല്യംസന്റെ തന്ത്രം ആദ്യ ദിനത്തില്‍ തന്നെ ഫലിക്കുന്നതായിരുന്നു കാണ്‍പൂരില്‍ കണ്ടത്. സ്പിന്നിനൊപ്പം പേസും പിച്ചില്‍ ഫലിച്ചു. ആദ്യ ദിനം വീണ ഒന്‍പതില്‍ ആറു വിക്കറ്റുകള്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും മൂന്നു വീതം നേടി പങ്കിട്ടു. ശേഷിച്ച മൂന്നു വിക്കറ്റുകള്‍ ക്രെയ്ഗ്, സോധി എന്നീ സ്പിന്നര്‍മാരും വാഗ്‌നറെന്ന പേസറും വീഴ്ത്തി. പേസും സ്പിന്നും ഇടകലര്‍ത്തി വില്ല്യംസന്‍ നടപ്പാക്കിയ തന്ത്രം അഞ്ചു ബൗളര്‍മാരും ചേര്‍ന്നു ഫലവത്താക്കിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിഞ്ഞു.


മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കെ.എല്‍.രാഹുല്‍-മുരളി വിജയ് സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 പന്തില്‍ 32 റണ്‍സുമായി രാഹുല്‍ മടങ്ങിയെങ്കിലും ഫോമിലുള്ള ചേതേശ്വര്‍ പൂജാര മുരളിക്ക് കൂട്ടായി എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുരളി വിജയ് (65), ചേതേശ്വര്‍ പൂജാര (62) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ഇരുവരും എട്ടു വീതം ബൗണ്ടറികളും നേടി.
എന്നാല്‍ പൂജാര പുറത്തായ ശേഷം ഇന്ത്യയ്ക്ക് മധ്യനിരയില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. കോഹ്‌ലി (ഒന്‍പത്), രഹാനെ (18) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പ് കൂടാരം കയറിയത് തിരിച്ചടിയായി. പിന്നീട് ആര്‍ അശ്വിന്‍ (40), രോഹിത് ശര്‍മ (35) എന്നിവര്‍ മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും അധികം നീണ്ടില്ല. രോഹിതിനു ഇത്തവണയും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. അവസരം മുതലാക്കാനാകാതെ വൃദ്ധിമാന്‍ സാഹയും പിന്നാലെയെത്തിയ മുഹമ്മദ് ഷമിയും പൂജ്യത്തിനു പുറത്താകുകയും ചെയ്തു. കളി നിര്‍ത്തുമ്പോള്‍ രവീന്ദ്ര ജഡേജ (16) ഉമേഷ് യാദവ് (8) എന്നിവരാണ് ക്രീസില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago