മാര്‍ച്ചും ധര്‍ണയും നടത്തി
കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ നിര്‍ദേശിക്കുന്ന ക്ഷേമനിധി നടപ്പാക്കുക, പെന്‍ഷന്‍ വിതരണത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്‌ടേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ആലി ചേന്ദമംഗല്ലൂര്‍ അധ്യക്ഷനായി.
എം.കെ അലവിക്കുട്ടി, കുഞ്ഞാലി മമ്പാട്ട്, യു വിജയപ്രകാശ്, ടി. സെയ്തുട്ടി, ടി.പി അരവിന്ദാക്ഷന്‍, എം.കെ രാഘവന്‍, കെ. സുനില്‍, എ.വി.എം കബീര്‍, ടി.വി വിജയന്‍, മനോജ് പയറ്റുവളപ്പില്‍, സദാനന്ദന്‍ കുഴിഞ്ചാലി, ജി. യാജീവ്, മുജീബ് പൂവാട്ടുപറമ്പ്, എം. മഹേഷ്‌കുമാര്‍, പി.എസ് സൂര്യപ്രഭയ, വി.എം മാലതി, രമണി, വിശ്വന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."