മാവേലി സ്റ്റോറില്‍ അരിയില്ല; കുട്ടികളുടെ കഞ്ഞികുടി മുട്ടി
മയ്യില്‍: അരി ലഭിക്കാത്തതിനാല്‍ ജില്ലയില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. കഴിഞ്ഞ നാലു ദിവസമായി ജില്ലയിലെ വിവിധ മാവേലി സ്റ്റോറുകളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി വിതരണം നടന്നില്ല. ഓണത്തിനു മുമ്പ് നല്‍കേണ്ട സൗജന്യ അരിയുടെ വിതരണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
മുന്‍ വര്‍ഷത്തെ പോലെ ഇത്തവണയും ഓണത്തിന് അഞ്ച് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നടപടി വൈകിയതോടെ ഓണത്തിനു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനുള്ള തീരുമാനം തകിടം മറിഞ്ഞു. ഓണാവധിക്കു മുമ്പ് 40 ശതമാനം അരി മാത്രമാണ് വിതരണം ചെയ്തത്.
ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് നാലുദിവസമായെങ്കിലും ഇനിയും സൗജന്യ അരിവിതരണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ ഉച്ചഭക്ഷണത്തിന് അനുവദിച്ച അരി കുട്ടികള്‍ക്ക് വിതരണം ചെയ്തതോടെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായി.
തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ മുല്ലക്കൊടി മാപ്പിള എല്‍.പി സ്‌കൂള്‍, കയരളം നോര്‍ത്ത് എല്‍.പി തുടങ്ങിയ നിരവധി സ്‌കൂളുകളില്‍ ഇന്നലെ ഉച്ചഭക്ഷണ വിതരണം മുടങ്ങി. സെപ്തംബര്‍ 30 വരെയുള്ള ഉച്ചഭക്ഷണത്തിന്റെ അരി കുട്ടികള്‍ക്കു വിതരണം ചെയ്തുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."